Saturday, October 3, 2026

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

Date:

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി. വൈസ് ചെയർപേഴ്സൺ ജോസ് ചെല്ലപ്പൻ തന്നെയാണ് ഭരണസമിതി അംഗങ്ങൾക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി രംഗത്തെത്തിയത്. നെഹ്രുട്രോഫി വള്ളംകളിയോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്ക് ആറര ലക്ഷം രൂപ ചെലവാക്കിയിടത്ത്  പത്ത് ലക്ഷം ചെലവായെന്ന് തെറ്റിദ്ധരിപ്പിച്ചു കാണിച്ചുവെന്നാണ് ജോസ് ചെല്ലപ്പൻ ഉന്നയിക്കുന്ന ആരോപണം.  കണക്ക് ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും ജോസ് ചെല്ലപ്പൻ വ്യക്തമാക്കി.

സർക്കാർ അനുവദിച്ച പെർഫോമൻസ് ഗ്രാൻ്റിലും ക്രമക്കേട് നടന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി. പണം കൈപറ്റാൻ മാനദണ്ഡങ്ങൾ മറികടന്ന് സ്വകാര്യ ബാങ്കിൽ അക്കൗണ്ട് എടുത്തു. തുടർ‍ന്ന് ബാങ്കിൽ നിന്ന് ഭരണസമിതി പാരതോഷികം കൈപറ്റിയെന്നും ജോസ് ചെല്ലപ്പൻ പറഞ്ഞു.

നിലവിൽ ജോസ് ചെല്ലപ്പൻ്റെ പിന്തുണയോടെയാണ് ആലപ്പുഴ നഗരസഭയിലെ യുഡിഎഫിന് ഭരണം നിലനിൽക്കുന്നതെന്നത് ശ്രദ്ധേയമാണ്. സ്വതന്ത്രനായി ജയിച്ച ശേഷം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച ജോസ് ചെല്ലപ്പൻ്റെ ഇപ്പോഴത്തെ നയം മാറ്റം നഗരസഭ ഭരണം തുലാസിലാക്കിയിരിക്കുകയാണ്.

Share post:

Popular

More like this
Related

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...

സൗദിയിൽ കാർ അപകടം;  മലയാളികൾ ഉൾപ്പെടെ അഞ്ച് നഴ്സുമാർക്ക് ദാരുണാന്ത്യം

മക്ക : സൗദി അറേബ്യയയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളികൾ ...

വൈദ്യുതി സ്മാർട്ട് മീറ്ററിൽ അനുകൂല നിലപാടുമായി കേന്ദ്രം; മാറ്റി സ്ഥാപിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഗ്രാന്റ് അനുവദിക്കും

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന്...