Tuesday, September 22, 2026

കൊച്ചി മെട്രോക്ക് പുതിയ എംഡി ; ജി പ്രിയങ്ക ചുമതലയേറ്റു

Date:

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടറായി ജി പ്രിയങ്ക ചുമതലയേറ്റു. എറണാകുളം ജില്ലാ കലക്ടറായ ജി പ്രിയങ്ക കെഎംആർഎൽ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ സംസ്ഥാന പോലീസ് മേധാവികൂടിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ ഒഴിഞ്ഞതിനെ തുടർന്നാണ് പ്രിയങ്കക്ക് താൽക്കാലിക ചുമതല നൽകിയത്.

ബഹറയുടെ ഔദ്യോഗിക കാലാവധി ഓഗസ്റ്റ് 30 ന് അവസാനിച്ചിരുന്നു പുതിയ സ്ഥിരം എംഡിയെ സർക്കാർ‌ തീരുമാനിക്കുന്നതു വരെയാണ് എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്ക ചുമതലയിൽ തുടരുക. 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ പ്രിയങ്ക കര്‍ണാടക സ്വദേശിയാണ്. പാലക്കാട് ജില്ലാ കളക്ടർ, സാമൂഹ്യ നീതി വകുപ്പ് -.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കലക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

2021 ഓഗസ്റ്റിലാണ് ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോയുടെ എംഡിയായി നിയമിതനായത്. കഴിഞ്ഞ സർക്കാർ രണ്ടുതവണ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയതാണ്. ബെഹ്‌റയുടെ നേതൃത്വത്തിൽ കൊച്ചി മെട്രോ വളരെ നല്ല പ്രവർത്തനമികവാണ് കാഴ്ചവെച്ചത്.  കൊച്ചി വാട്ടർ മെട്രോയും വിജയകരമായി നടപ്പാക്കാൻ ബഹ്റയ്ക്കായി. മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി വെച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്.

Share post:

Popular

More like this
Related

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....