Sunday, June 7, 2026

കുറുവ സംഘം മുഖ്യസൂത്രധാരനെ സാഹസികമായി പിടികൂടിയ പൊലീസിന് നാട്ടുകാരുടെ ആദരം

Date:

ആലപ്പുഴ : കുറുവ സംഘത്തിലെ മുഖ്യസൂത്രധാരന്‍ സന്തോഷ് സെല്‍വത്തെ
സാഹസികമായി പിടികൂടിയ പൊലീസ് സംഘത്തിന് നാട്ടുകാരുടെ ആദരവ്. മണ്ണഞ്ചേരിയിലെ ജനങ്ങള്‍ പിപി ചിത്തരഞ്ജന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് പോലീസിനെ
അനുമോദന ചടങ്ങൊറുക്കിയത്. ജനപ്രതിനിധികളും കുടുംബശ്രീ സിഡിഎസ് പ്രവര്‍ത്തകരും ചടങ്ങിൽ പങ്കെടുത്തു. ഇത്തരത്തിലുള്ള അഭിനന്ദന ചടങ്ങ് പുതിയ അനുഭവമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

ആലപ്പുഴയില്‍ എത്തിയ കുറുവാസംഘത്തിലെ പ്രധാനിയെ പൊലീസ് അതീവ സാഹസികമായാണ് പിടികൂടിയത്. ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്തോഷിനെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍ ആസൂത്രണം ഏകോപിപ്പിച്ചു.

സന്തോഷിന് തമിഴ്‌നാട്ടില്‍ അടക്കം മുപ്പതോളം കേസുകള്‍ നിലവിലുണ്ട്. കവര്‍ച്ചാ കേസുകള്‍ അടക്കം നിരവധി കേസില്‍ ഇയാള്‍ പ്രതിയാണെന്നും ഡിവൈഎസ്പി പറഞ്ഞു. മണ്ണഞ്ചേരി സിഐയുടെയും സബ് ഇന്‍സ്‌പെക്ടര്‍ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ എത്തി പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഇതിനുശേഷമാണ് കുണ്ടല്ലൂരില്‍ നിന്നും കഴിഞ്ഞദിവസം ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അമേരിക്കയുടെ എ.ഐ നയങ്ങൾ രൂപീകരിയ്ക്കുന്നതിൽ പങ്കാളിയായ ഇന്ത്യൻ വംശജൻ ശ്രീറാം കൃഷ്ണൻ വൈറ്റ് ഹൗസിൻ്റെ പടിയിറങ്ങുന്നു

വാഷിങ്ടൺ : ട്രംപ് ഭരണകൂടത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുന്നേറ്റത്തിന് വഴിതെളിച്ച ഏറ്റവും...