Tuesday, October 6, 2026

ലഖ്നൗവിൽ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം: 15 മരണം

Date:

ലഖ്‌നൗ : ഉത്തർപ്രദേശ് ലഖ്‌നൗ പൂർണിയയിലെ ഒരു കോച്ചിംഗ് സെന്ററിന് തീപ്പിടിച്ച് 15 മരണം. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപ്പിടിത്തം ഉണ്ടായത്. വിദ്യാർഥികൾ പലരും താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പലർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ ലൈബ്രറിയാണ്  പ്രവർത്തിച്ചിരുന്നതെന്ന് പറയുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ. കെട്ടിടത്തിൻ്റെ ഒരു വശത്തെ ചുമരിൽ വലിയ ദ്വാരം തുരന്നുണ്ടാക്കിയാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ആളുകളെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്

അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും സഹായധനം പ്രഖ്യാപിച്ചു.

അനിമേഷൻ പഠിപ്പിക്കുന്ന കേന്ദ്രത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. 20നും -24നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ ഏറെയും.
ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.സംഭവ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി. വി​ദ്യാർത്ഥികൾ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ യൂപി സർക്കാർ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു.

Share post:

Popular

More like this
Related

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ് ; നാല് ദിവസത്തിനകം മറുപടി നല്‍കണം

തിരുവനന്തപുരം: കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ്കന ഇന്‍സ്‌പെക്ടര്‍ ഗോകുല്‍...

കാപ്പാ കേസ് പ്രതി ബിജെപി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബിജെപി...