Thursday, August 13, 2026

എം വി ഗോവിന്ദന്‍ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയായി തുടരും, ഒട്ടേറെ വനിതാ,യുവജന നേതാക്കൾ സംസ്ഥാന സമിതിയിലെത്തും ; സമ്മേളനം ഇന്ന് സമാപിക്കും

Date:

കൊല്ലം : സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന സമിതിയേയും സംസ്ഥാന സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും. 15ല്‍ ഏറെപേര്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാകും. നവകേരള രേഖയിന്മേല്‍ നടന്ന പൊതു ചര്‍ച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മറുപടി പറയും.

കോടിയേരി ബാലകൃഷ്ണന്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിപദം ഏറ്റെടുത്ത എം.വി.ഗോവിന്ദന്‍, സമ്മേളനം തിരഞ്ഞടുക്കുന്ന സെക്രട്ടറിയാകുന്നത് ഇതാദ്യമാണ്. പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നതിനാല്‍ സംസ്ഥാന സമിതിയില്‍ നിന്ന് പലരേയും ഒഴിവാക്കിയേക്കും. അതനുസരിച്ച് കൂടുതല്‍ പേര്‍ക്ക് അവസരവും ലഭിക്കും. പുതിയതായി അധികാര സ്ഥാനത്തെത്തിയ 5 ജില്ലാ സെക്രട്ടറിമാരും വനിതാ,യുവജന നേതാക്കളും സംസ്ഥാന സമിതിയില്‍ എത്തിയേക്കും.

88 അംഗ കമ്മിറ്റിയില്‍നിന്ന് ഏറ്റവും കുറഞ്ഞത് 15 ആളുകളെയെങ്കിലും പ്രായപരിധി മാനദണ്ഡവും അനാരോഗ്യവും ഒക്കെ കണക്കിലെടുത്ത് ഒഴിവാക്കിയേക്കും. എ.കെ. ബാലന്‍, പി.കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, ഗോപി കോട്ടമുറിക്കല്‍, എസ്. ശര്‍മ, കെ. ചന്ദ്രന്‍പിള്ള, എം.എം. വര്‍ഗീസ്, പി. രാജേന്ദ്രന്‍, കെ. വരദരാജന്‍, പി.നന്ദകുമാർ, എം.വി. ബാലകൃഷ്ണന്‍ എന്‍.ആര്‍. ബാലന്‍, എം.കെ. കണ്ണന്‍   സി.എം ദിനേശ്മണി, സി.കെ ശശീന്ദ്രൻ തുടങ്ങിയവര്‍ ഒഴിവാക്കപ്പെടാനിടയുള്ളവരാണ്

കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ റെജി സഖറിയ അവിടെനിന്ന് കമ്മിറ്റിയില്‍ എത്താന്‍ സാധ്യതയുണ്ട്. ഡി.വൈ.എഫ്.ഐ. നേതാക്കളായ വി.വസീഫും വി.കെ സനോജും എസ്.എഫ്.ഐ മുന്‍ പ്രസിഡന്റ് കെ. അനുശ്രീ, ജെയ്ക് സി. തോമസ്, സി.ഐ.ടി.യു. നേതാവ് എസ്. ജയമോഹന്‍ മന്ത്രി ആര്‍. ബിന്ദു എന്നിവരെല്ലൊം കമ്മിറ്റിയില്‍ പുതുതായി എത്തിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജന്തര്‍ മന്തര്‍ സീസണ്‍ 2 ; പുതിയ പ്രതിഷേധത്തിൻ്റെ സൂചന നല്‍കി അഭിജീത് ദീപ്‌കെ

ന്യൂഡല്‍ഹി : ജന്തര്‍ മന്ദര്‍ സീസണ്‍ 2 ഉടന്‍ ഉണ്ടാകുമെന്ന സൂചന...

എഫ്സിആർഎ ബിൽ ജെപിസിക്ക് വിട്ട് ലോക്സഭ; എതിർത്ത് പ്രതിപക്ഷം, ഭാഗിക സന്തോഷമെന്ന് സിബിസിഐ

ന്യൂഡൽഹി : ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (FCRA) ഭേദഗതി ബിൽ...

ഓപ്പറേഷൻ സൗന്ദര്യ: സംസ്ഥാനത്ത് പിടികൂടിയത് 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ

തിരുവനന്തപുരം : വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ് കൺട്രോൾ...