Wednesday, October 7, 2026

ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് ചെയ്ത് ഇൻഡിഗോ വിമാനം ; അപകടം 17,000 അടി ഉയരത്തിൽ പറക്കുമ്പോൾ

Date:

ലഖ്‌നൗ: പട്‌നയിൽനിന്ന് ലഖ്‌നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനം ഇടിമിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. 17,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് വേണ്ടിവന്നത്. വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. 104 യാത്രക്കാരും ആറു ജീവനക്കാരുമുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 110 പേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

6E925 വിമാനം ഉച്ചയ്ക്ക് 3.10-നാണ് പട്‌നയിൽ നിന്ന് പുറപ്പെട്ടത്. ഇടിമിന്നലേറ്റ് വൈകിട്ട് 4.05-ഓടെ ലഖ്നൗവിൽ അടിയന്തര ലാൻഡിംഗ് നടത്തി. നിശ്ചിത സമയത്തിന് എട്ട് മിനിറ്റ് മുമ്പായിരുന്നു വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. അപകടത്തെത്തുടർന്ന്, ലഖ്‌നൗവിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന വിമാനം സർവീസിൽ നിന്ന് പിൻവലിച്ചു.

സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷണം ആരംഭിച്ചു. റെഗുലേറ്ററി ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമേ ഇനി വിമാനത്തിന് സർവീസ് നടത്താൻ അനുമതി ലഭിക്കൂ.

Share post:

Popular

More like this
Related

സൗദി അറേബ്യൻ വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം; 3 മരണം

റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതി ആക്രമണം. അബഹ...

സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി; 7 മാറ്റങ്ങള്‍ ആവാം, നിർദ്ദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി നല്‍കി ഉത്തരവിറക്കി...