Tuesday, November 3, 2026

നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ്  ജൂൺ 19 ന് ; 23 ന് വോട്ടെണ്ണൽ

Date:

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്    തെരഞ്ഞെടുപ്പ് കമ്മീഷൻ. ജൂൺ 19 ന് വോട്ടെടുപ്പും ജൂൺ 23 ന് വോട്ടെണ്ണലും നടക്കും. മെയ് 26ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങും. ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാള്‍ ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചത്. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ച്.

എൽ.ഡി. എഫ് സ്വതന്ത്ര എം. എൽ. എ ആയിരുന്ന പി.വി അൻവർ രാജിവെച്ചതിനെ തുടർന്നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തെരഞ്ഞെടുപ്പിന് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമെയുള്ളൂ എന്നതിനാൽ ഏറ്റവും പെട്ടെന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാവും  രാഷ്ട്രീയ പാർട്ടികളുടെ ശ്രമം. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പും അതിന് മുൻപെ തദ്ദേശ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ, എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിര്‍ണ്ണായകമാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്.

രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തിയിരുന്നു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ ജയിച്ചു. അതിനാൽ തന്നെ നിലമ്പൂര്‍ സീറ്റ് നിലനിർത്തുക എന്നത് ഇടത് പക്ഷത്തിൻ്റെ   അഭിമാനപ്രശ്‌നമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മദ്യനയത്തിൽ തീരുമാനമാകുംവരെ പുതിയ ബാർ ഇല്ലെന്ന് സർക്കാർ; ലൈസൻസുകൾ നിരന്തരം നൽകി എക്‌സൈസ് കമ്മീഷണര്‍, ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രി

കൊച്ചി: മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശം...

അഭിരാമിന്റെ കൊലപാതകം: പെൺസുഹൃത്ത് അടക്കം 3 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് 17കാരനെന്ന് മൊഴി

തിരുവനന്തപുരം : അഭിരാമിന്റെ കൊലപാതകത്തില്‍ പെണ്‍സുഹൃത്തടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി....

യുഎസ് മിഡ്ടേം ഇന്ന്; കാലിഫോർണിയ വോട്ടർപട്ടികയിലെ 20,000 പേർ യുഎസ് പൗരന്മാരല്ലെന്ന ട്രംപിന്റെ ഹർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ...

രാജമാണിക്യത്തിൻ്റെ സ്ഥാനചലനത്തിന് പിന്നിൽ വൈദ്യുതിവാങ്ങൽ തർക്കം; സർക്കാർ നിർദ്ദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് ചെയർമാൻ

തിരുവനന്തപുരം : കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. രാജമാണിക്യത്തിൻ്റെ മാറ്റിയതിന്...