Thursday, June 11, 2026

വഖഫ് നിയമത്തിനെതിരെ ബംഗാളിൽ പ്രതിഷേധം ശക്തമാകുന്നു

Date:

(Photo Courtesy : X )

കൊൽക്കത്ത :  വഖഫ് നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തി പ്രാപിക്കുന്നതിനിടെ, കൊൽക്കത്തയിലെ ആലിയ  സർവ്വകലാശാലയിലും വെള്ളിയാഴ്ച അതിൻ്റെ അലയൊലികൾ മുഴങ്ങി. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് വഖഫ് നിയമത്തിനെതിരെ വൻ പ്രതിഷേധവും മാർച്ചും നടത്തിയത്. നിയമം പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

ബിജെപി മതപരമായ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ അവരുടെ പദ്ധതികൾ ഫലം കാണില്ലെന്നും നഗര മേയറും ബംഗാൾ മന്ത്രിയുമായ ഫിർഹാദ് ഹക്കീം പറഞ്ഞു. സിലിഗുരിയിലെ മുസ്ലീം സമുദായത്തിലെ അംഗങ്ങളും സമാനമായ പ്രതിഷേധങ്ങൾ നടത്തി. ബംഗാളിലെ ജനസംഖ്യയുടെ ഏകദേശം 30% മുസ്ലീങ്ങളാണ്, അവർ തൃണമൂൽ കോൺഗ്രസിന്റെ ഒരു പ്രധാന വോട്ടുബാങ്കാണ്. അടുത്ത വർഷം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്

കഴിഞ്ഞയാഴ്ച നടന്ന മാരത്തൺ ചർച്ചകൾക്ക് ശേഷം 2025 ലെ വഖഫ് (ഭേദഗതി) ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസ്സാവുകയും പ്രസിഡൻ്റിൻ്റെ   അനുമതിയോടെ നിയമമായി മാറുകയും ചെയ്തിരുന്നു. ബിൽ പാസായതിനുശേഷം, നിയമത്തെ ചോദ്യം ചെയ്ത്  പ്രതിപക്ഷ കക്ഷികളുടേതടക്കം നിരവധി ഹർജികൾ സുപ്രീം കോടതിയിൽ എത്തിയിട്ടുണ്ട്.

വ്യാഴാഴ്ച, പ്രമുഖ മുസ്ലീം സംഘടനയായ ജാമിയത്ത് ഉലമ-ഇ-ഹിന്ദ്, വഖഫ് നിയമത്തിനെതിരെ ഒരു കോടി ആളുകൾ ഒപ്പിട്ട പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തു. വഖഫ് നിയമത്തിനെതിരായ നിയമപോരാട്ടത്തിനായി ഒരു ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്‌നും ജാമിയത്ത് പ്രഖ്യാപിച്ചു. അടുത്ത ആഴ്ച, ഏപ്രിൽ 16 ന് സുപ്രീം കോടതി നിരവധി ഹർജികൾ പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ന്യൂസ്‌ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയുടെയും പേരിലുമുള്ള ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി 

ന്യൂഡൽഹി : അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് വാർത്താപോർട്ടലായ ന്യൂസ്‌ക്ലിക്കിനും സ്ഥാപകൻ പ്രബീർ...

‘ഭരണമാറ്റം വന്നത് കാട്ടാന അറിഞ്ഞിട്ടില്ല’; വനംമന്ത്രിയുടെ പ്രസ്താവന ഉത്തരവാദിത്തമില്ലായ്മയുടെ തെളിവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നും അങ്ങേയറ്റം ലാഘവപൂർണ്ണമായ...

നടിയെ ആക്രമിച്ച കേസ് : രണ്ടാം ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

കൊച്ചി : നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും...

ഇറാൻ യുദ്ധം; സ്റ്റാർലിങ്കിന്റെ വാണിജ്യാനുമതി മരവിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് രാജ്യത്ത്...