Sunday, October 4, 2026

‘ഇല്ലാത്ത’ രാജി പിൻവലിച്ച് ആർ ശ്രീലേഖ ; നേതൃത്വം ഇടപെട്ടതോടെ വാട്സ്ആപ്പിലെ രാജി സന്ദേശം ഡിലീറ്റ് ചെയ്തു

Date:

തിരുവനന്തപുരം : കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാത്ത രാജികത്ത് പിൻവലിച്ച് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖ. മേയർ വി വി രാജേഷിന് കൗൺസിലർ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നൽകിയിട്ടുണ്ടെന്ന് ശാസ്തമം​ഗലത്തെ ‘കൗൺസിലർ അറിയിപ്പ്’ എന്ന വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ആർ ശ്രീലേഖ അറിയിച്ചിരുന്നതാണ് ഏക രാജി വിവരം.

സെപ്റ്റംബർ 30ന് ശ്രീലേഖ അയച്ച രാജി സന്ദേശം ഇന്നലെയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ആർ ശ്രീലേഖയുടെ രാജി വിവരം  വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു മേയർ വി വി രാജേഷിൻ്റേയും ഡെപ്യൂട്ടി മേയറുടെയും  പ്രതികരണം. കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച‌ നൽകുമെന്ന് ശ്രീലേഖ വ്യക്തമാക്കിയിരുന്നെങ്കിലും അതിന് മുൻപെ രാജി പിൻവലിച്ചതായി അറിയിപ്പ് വന്നു. രാജികത്ത് യഥാർത്ഥത്തിൽ സമർപ്പിക്കേണ്ടിയിരുന്ന കോർപ്പറേഷൻ സെക്രട്ടറിക്കാകട്ടെ അങ്ങനെയൊന്ന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ സെക്രട്ടറി എന്ന നിലയിൽ രാജി നടന്നിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി ഷാഫി പറയുകയും ചെയ്തിരുന്നു.

എന്തായാലും മേയർക്ക് നൽകിയ സന്ദേശം പിൻവലിച്ചു എന്നതിൽ ബിജെപിക്ക് ആശ്വസിക്കാം. നേതൃത്വത്തിൻ്റെ അനുനയ നീക്കമാണ് താൽക്കാലിക പ്രതിസന്ധിക്ക് വിരാമമിട്ടത്. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് അദ്ധ്യക്ഷൻ അറിയിച്ചതായാണ് വിവരം. ഇതോടെ മനം മാറിയ ശ്രീലേഖ വാട്സ്ആപ്പിൽ പങ്കുവെച്ച രാജി സന്ദേശം  ഡിലീറ്റ് ചെയ്തിട്ടുണ്ട്.

Share post:

Popular

More like this
Related

‘വനിതകളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു’;  ജന്തർ മന്ദർ പ്രതിഷേധത്തിൽ ഡല്‍ഹി പോലീസിനെതിരെ നേഹ ബോറ

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

അയ്യയ്യേ, ഇതെന്തൊരു രാജി?!, ആർ ശ്രീലേഖക്ക് രാജിക്കത്ത് നൽകാൻ പോലും അറിയില്ലേയെന്ന് ജനം; അടിമുടി ആശയക്കുഴപ്പം

തിരുവനന്തപുരം : രാജി വെച്ചെന്ന് ശ്രീലേഖ, ഇല്ലെന്ന് നഗരസഭാ സെക്രട്ടറി. തിരുവനന്തപുരം...