Thursday, October 29, 2026

എംഡിഎംഎയുമായി മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; പ്രതികളിലൊരാൾ വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭർത്താവ്

Date:

തൊടുപുഴ : ഇടുക്കി വണ്ണപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ. വണ്ണപ്പുറം സ്വദേശികളായ മുണ്ടുകുന്നേൽ റാഫി, ഷമ്മാസ്, കബീർ എന്നിവരെയാണ് തൊടുപുഴ ഡിവൈഎസ്പി സ്ക്വാഡും കാളിയാർ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായ പ്രതി റാഫി വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡ് അംഗം ഷെമീറയുടെ ഭർത്താവാണ്.

വണ്ണപ്പുറം പള്ളിക്ക് സമീപമുള്ള വാടകവീട് കേന്ദ്രീകരിച്ച് യുവാക്കൾക്കിടയിൽ രാസലഹരി വിൽപ്പന സജീവമായി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംയുക്ത സംഘം വീട് വളഞ്ഞ് നടത്തിയ റെയ്ഡിൽ പ്രതികളിൽ നിന്നായി 1.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്നും ഇതിന് പിന്നിൽ മറ്റ് വിതരണക്കാരുണ്ടോയെന്നും കാളിയാർ പോലീസ് അന്വേഷിച്ചുവരികയാണ്.

അറസ്റ്റിന് പിന്നാലെ മുഖ്യപ്രതിയായ റാഫിയെ വൈദ്യപരിശോധനയ്ക്കായി വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധന പൂർത്തിയാക്കി പ്രതിയെ പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ ഇവർക്കെതിരെ പ്രതിഷേധമുയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നിയന്ത്രിച്ചാണ് പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. കേസിൽ തുടർനടപടികൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കും.

വാണ്.

Share post:

Popular

More like this
Related

കൊച്ചി മെട്രോ നിയമനം : വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവുമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: കൊച്ചി മെട്രോ നിയമനങ്ങളില്‍ വ്യാപക ക്രമക്കേടുകളും സ്വജനപക്ഷപാതവുമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്....

ഇനി 24 മണിക്കൂറും റേഷൻ വാങ്ങാം; സംസ്ഥാനത്ത് ജില്ലകൾ തോറും ഗ്രെയിൻ എടിഎം വരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് 24 മണിക്കൂറും റേഷൻ വാങ്ങാനുള്ള സൗകര്യമൊരുങ്ങന്നു. റേഷൻ...

‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’; ഇന്ത്യാ മുന്നണി റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമായി ഡൽഹിയിൽ നവംബർ...

‘തീരദേശ മേഖലയെ തീറെഴുതി കൊടുക്കാൻ അനുവദിക്കില്ല’: മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം....