Monday, September 21, 2026

‘സലിം കുമാറിൻ്റെ കലാപ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും’ – നടൻ്റെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ

Date:

തിരുവനന്തപുരം : ചലച്ചിത്ര താരം സലീം കുമാറിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലീം കുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നു ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരുമെന്ന് പിണറായി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

പിണറായി വിജയൻ്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം :

ചലച്ചിത്ര താരം സലീം കുമാറിൻ്റെ നിര്യാണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുകയാണ്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലീം കുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നു ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

മറ്റുള്ളവരിൽ നിന്നും കടം കൊള്ളാതെ തൻ്റേതായ അഭിനയശൈലി രൂപപ്പെടുത്താൻ സലിം കുമാറിനു സാധിച്ചു. ഹാസ്യത്തിൻ്റെ നവഭാവുകത്വം അനുഭവിച്ച ആസ്വാദകർ അദ്ദേഹത്തിൻ്റെ കഥപാത്രങ്ങളെ ആഹ്ലാദത്തോടെ ഏറ്റെടുത്തു. ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുക എന്നു തെളിയിച്ച സലിംകുമാർ തന്റെ അഭിനയത്തെ പുതിയ തലങ്ങളിലേക്ക് വളർത്തുന്നത് ആശ്ചര്യത്തോടെയും അഭിമാനത്തോടെയും ആണ് മലയാളികൾ സ്വീകരിച്ചത്.

അദ്ദേഹത്തിൻ്റെ സ്‌മരണ നമ്മുടെ ഹൃദയങ്ങളിൽ അണയാതെ എക്കാലവും നിലനിൽക്കും. സലീം കുമാറിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...