Monday, September 21, 2026

ആരോപണ വിധേയരുടെ സ്ഥാനം തെറിക്കും; എം ആർ അജിത് കുമാറിനേയും ശ്രീറാം വെങ്കിട്ടരാമനെയും മാറ്റാന്‍ സര്‍ക്കാര്‍

Date:

തിരുവനന്തപുരം: ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരെ പദവികളില്‍ നിന്ന് നിക്കാന്‍ സര്‍ക്കാര്‍. എഡിജിപി എം ആര്‍ അജിത് കുമാറിനും ശ്രീറാം വെങ്കിട്ടരാമനും  ഇതോടെ സ്ഥാനചലനമാകും. ഇരുവരെയും മാറ്റണമെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.

നിലവിൽ ബെവ്കോ മാനേജിങ് ഡയറക്ടറാണ് എം ആര്‍ അജിത്കുമാര്‍.  ശ്രീറാം വെങ്കിട്ടരാമന്‍ കാര്‍ഷിക വികസന വകുപ്പ് ഡയറക്ടറും. ഗണ്‍മാന്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് എം ആര്‍ അജിത് കുമാറിനെതിരെയുള്ള ആരോപണം. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. നിലവിലെ പദവികളില്‍ നിന്ന് മാറ്റി പകരം ഇരുവര്‍ക്കും അപ്രധാന പദവികള്‍ നല്‍കാനാണ് നീക്കം.

അതേസമയം, സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ട ബി അശോക്, എന്‍ പ്രശാന്ത് എന്നിവര്‍ക്ക് പ്രധാന പദവികള്‍ നല്‍കും. രണ്ട് വര്‍ഷമായി സസ്പെന്‍ഷനില്‍ ആയിരുന്ന എന്‍ പ്രശാന്തിൻ്റേയും ബി അശോക് ഒന്നര മാസമായി സസ്‌പെന്‍ഷനിലായിരുന്ന  ബി അശോകിൻ്റേയും സസ്‌പെന്‍ഷന്‍ ഇന്നലെയാണ് പിന്‍വലിച്ചത്.

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...