Wednesday, September 30, 2026

സിജെപി സമരത്തിന് നേരെയുള്ളപോലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടതി

Date:

ന്യൂഡൽഹി : കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും. സ്വതന്ത്ര അന്വേഷണത്തെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചു. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലാവുകയോ കസ്റ്റഡിയിലാവുകയോ ചെയ്ത 18 വയസില്‍ താഴെയുള്ള, ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത എല്ലാ വിദ്യാര്‍ത്ഥികളെയും വിട്ടയക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജന്തര്‍ മന്തറിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളുമായി ബന്ധപ്പെട്ട് നിര്‍ബ്ബന്ധപൂര്‍വ്വമായ നടപടികളൊന്നും സ്വീകരിക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചു.

എന്നാല്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ഈ സംരക്ഷണം ലഭിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. എല്ലാ ആരോപണങ്ങളിലും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണെന്നും സുപ്രീംകോടതി പറഞ്ഞു. ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നിയമം അതിനുള്ള നടപടിയെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...