Wednesday, June 10, 2026

തുടരും യുദ്ധം! യുഎസ് ആക്രമണം അവസാനിക്കാതെ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാൻ ; ഒരു കരാറിനും  നിലവിൽ തയ്യാറല്ലെന്ന് ട്രംപ്

Date:

ടെഹ്റാൻ/വാഷിംഗ്ടൺ : സമാധാന ചർച്ചകൾക്കായുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ശ്രമം ഒരു വഴിക്ക് നടക്കുന്നത് ആശ്വാസകരമാണെങ്കിലും സംഘർഷത്തിന് അയവ് വരുന്ന ലക്ഷണമൊന്നും കാണാനില്ല എന്നതാണ് സത്യം. മാത്രമല്ല, കനക്കാനുള്ള സാദ്ധ്യത  നിലനിൽക്കുകയും ചെയ്യുന്നു. അമേരിക്ക ആക്രമണം നിർത്താതെ ഒരു ചർച്ചയ്ക്കുമില്ലെന്നാണ് ഇറാൻ്റെ നിലപാട്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒരു കരാറിലെത്താൻ താൻ നിലവിൽ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച എൻബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.

ഇറാൻ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകൾ തൃപ്തികരമല്ലെന്നും വളരെ ശക്തമായ വ്യവസ്ഥകളിന്മേൽ മാത്രമേ ഉടമ്പടി സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കരാറിലെ നിബന്ധനകൾ എന്തൊക്കെയായിരിക്കണം എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ട്രംപ് വലിയ സംശയങ്ങൾ ഉന്നയിച്ചു. അധികാരം ഏറ്റെടുത്ത ശേഷം ഖമേനി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തനിക്ക് അറിയില്ലെന്നും ഖമേനിയുടെ മരണത്തെക്കുറിച്ച് പുറത്തുവരുന്നത് വെറും കിംവദന്തികളാണോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ ഖമേനി ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്‍റെ രാജ്യത്തിനായി ബുദ്ധിപരമായ ഒരു തീരുമാനം എടുക്കണമെന്നും അത് കീഴടങ്ങുക എന്നതാണെന്നും ട്രംപ് പരിഹസിച്ചു.

ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുനൽകിയിട്ടുണ്ടെന്നും എന്നാൽ തങ്ങളെ ആക്രമിക്കുന്ന അമേരിക്കയ്ക്കും ഇസ്രയേലിനും അവിടെ പ്രവേശനമുണ്ടാകില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കുറഞ്ഞത് ഇറാന്റെ നടപടി മൂലമല്ലെന്നും, മേഖലയിലെ അമേരിക്കൻ-ഇസ്രയേൽ ആക്രമണങ്ങൾ സൃഷ്ടിച്ച സുരക്ഷാ ഭീതി കാരണമാണെന്നും അരാഗ്‌ചി ആരോപിച്ചു. എന്നാൽ പല കപ്പലുകളും സുരക്ഷാ കാരണങ്ങളാൽ സ്വയം മാറിനിൽക്കുകയാണെന്നും ഹോർമുസ് കടലിടുക്ക് സംരക്ഷിക്കാൻ സഖ്യകക്ഷികൾ യുദ്ധക്കപ്പലുകൾ അയക്കണമെന്നും ട്രംപ് പ്രതികരിച്ചു.

അതേസമയം, ഇസ്രയേലുമായി സമാധാനചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് ലെബനോൺ രംഗത്തെത്തി.ഏതാനും ദിവസങ്ങൾക്കുള്ളിൽ സമാധാന ചർച്ച നടന്നേക്കും. ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്നാണ് ഇസ്രയേലിന്റെ നിബന്ധന. യുദ്ധം ആരംഭിച്ചശേഷം ഇസ്രയേലിൽ 14 പേർ കൊല്ലപ്പെട്ടെന്നും 2,745 പേർക്ക് പരുക്കേറ്റെന്നും ഇസ്രയേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഖാർഗ് ഐലൻഡിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണം മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി ദിയ പുളിക്കക്കണ്ടം; ചെയര്‍പേഴ്സനില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കൗണ്‍സിലറും

കോട്ടയം : പാലാ നഗരസഭയില്‍ ഭരണപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി...

ടി വീണയ്ക്ക് ഇഡി സമൻസ്; സിഎംആർഎൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്‍റെ മകൾ വീണക്ക്...

ട്രംപിൻ്റെ 1,00,000 ഡോളർ എച്ച്-1ബി വിസ ഫീസ് റദ്ദാക്കി യുഎസ് ഫെഡറൽ ജഡ്ജി

(Photo courtesy: X)വാഷിംങ്ടൺ : വിദേശങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ നിയമിക്കാനായി...