Wednesday, October 28, 2026

‘തീരദേശ മേഖലയെ തീറെഴുതി കൊടുക്കാൻ അനുവദിക്കില്ല’: മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

Date:

തിരുവനന്തപുരം : മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. ബില്ല് ​ഗുരുതര പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുമെന്നും തീരദേശം നഷ്ടപ്പെടാൻ പോകുന്നുവെന്നും എല്ലാ ഘട്ടത്തിലും എൽഡിഎഫ് ഇതിനെ എതിർത്തതാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി.

കേരളതീരത്ത് സമ്പുഷ്ടമായ ധാതുമണൽ ഉണ്ട്. ഈ ധാതുമണലിനെ കോർപ്പറേറ്റ് ഭീമന്മാർ ലക്ഷ്യമിടുന്നു. യുഡിഎഫ് സർക്കാരിന്റെ കോർപ്പറേറ്റ് സേവ നടപ്പാക്കാൻ സമ്മതിക്കില്ല. 2 ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ഇല്ലാതാക്കാനാണ് ശ്രമം. തുടർന്നുള്ള പ്രക്ഷോഭം എൽഡിഎഫ് ആലോചിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

മാരിടൈം ഭേദഗതി ബില്ല് മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിനെ ബാധിക്കുന്നതാണെന്നും പരമ്പരാഗത തൊഴിലാളികൾക്ക് കടലിലേക്കുള്ള സ്വാഭാവിക പ്രവേശനം ഇല്ലാതാകുമെന്നുമുള്ള ആശങ്കയും പിണറായി പങ്കുവെച്ചു. മാരിടൈം ഭേദഗതി ബിൽ രണ്ടു ലക്ഷത്തിലധികം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. തൊഴിലാളികളെ സ്വന്തം ആവാസവസ്ഥയിൽ നിന്ന് ആട്ടിപ്പായിക്കുന്നതാണ് നിയമം. തൊഴിലാളികളുടെ തൊഴിൽ ഇല്ലാതാക്കുന്നതാണ് നിയമം.
പരിശോധനയുടെ പേരിൽ ബോർഡിൻ്റെ ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തെ അട്ടിമറിക്കുന്നതാണ് മാരിടൈം ബോർഡ് ബില്ല്. 222 മത്സ്യബന്ധന ഗ്രാമത്തിലെ 10 ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളെ അരക്ഷിതാവസ്ഥയിലാക്കുന്നതാണ് ബിൽ. തീരദേശവാസികളായ ജനത കാത്തുസൂക്ഷിച്ച മണ്ണും കടലും അത് നേരിട്ട് തകർക്കും. കടലിനെ മാത്രം ആശ്രയിക്കുന്നവരെ തൊഴിൽരഹിതരാക്കുന്നതാണ് ഈ നീക്കമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മറ്റു വകുപ്പുകളുടെ ഭൂമി പിടിച്ചെടുത്താണ് ലാൻഡ് ബാങ്ക് രൂപീകരിക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.

Share post:

Popular

More like this
Related

സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; 49 പേർ കൊല്ലപ്പെട്ടു, 179 പേർക്ക് പരിക്ക്

മാഡ്രിഡ് : സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 49 പേർ...

വിജിലന്‍സിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടി ; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരുവനന്തപുരം : വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാരിന്...

പിഎസ് സി പരീക്ഷാ ക്രമക്കേട് കേസ്: മുന്‍ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: പിഎസ് സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പ്രതിചേർത്ത രണ്ടുപേരിൽ...