Wednesday, October 28, 2026

സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; 49 പേർ കൊല്ലപ്പെട്ടു, 179 പേർക്ക് പരിക്ക്

Date:

[Photo Courtesy :x]

മാഡ്രിഡ് : സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 49 പേർ മരിക്കുകയും 179 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും പറയുന്നു. ബുധനാഴ്ച രാവിലെ ടോലെഡോ പ്രവിശ്യയിലാണ് അപകടമുണ്ടായതെന്ന് സ്‌പെയിനിലെ റെയിൽവേ സിസ്റ്റം ഓപ്പറേറ്ററായ എഡിഐഎഫ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ 9 മണിയോടെ ‘ഇറിയോ’ (Iryo) ട്രെയിനും ‘റെൻഫെ’ (Renfe) ഹൈ-സ്പീഡ് ട്രെയിനും കൂട്ടിയിടിച്ചാണ്
അപകടം ഉണ്ടായത്. 

ഒരേദിശയിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് അതിവേഗ ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഒരു ട്രെയിനിന്റെ രണ്ട് ബോഗികൾ പാളം തെറ്റി.

ട്രെയിനുകൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് മാഡ്രിഡ്-അന്ദലൂസിയ അതിവേഗ പാതയിലെ റെയിൽ ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചതായി എഡിഐഎഫ് എക്സ് സന്ദേശത്തിൽ അറിയിച്ചു. ഇതോടെ ഇരുനഗരങ്ങൾക്കുമിടയിലുള്ള റെയിൽ സർവ്വീസുകൾ തടസ്സപ്പെട്ടു.

ദുരന്തത്തിൽ ആശങ്കയുളവാക്കുന്ന മറ്റൊരു കാര്യം, ഒമ്പത് മാസം മുമ്പ് ഇതേ പാതയിൽ, ഇതേ കമ്പനികളുടെ ട്രെയിനുകൾ ഉൾപ്പെട്ട സമാനമായ ഒരു അപകടം നടന്നിരുന്നുവെന്നും അതിൽ 46 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Share post:

Popular

More like this
Related

‘തീരദേശ മേഖലയെ തീറെഴുതി കൊടുക്കാൻ അനുവദിക്കില്ല’: മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം....

വിജിലന്‍സിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടി ; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരുവനന്തപുരം : വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാരിന്...

പിഎസ് സി പരീക്ഷാ ക്രമക്കേട് കേസ്: മുന്‍ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: പിഎസ് സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പ്രതിചേർത്ത രണ്ടുപേരിൽ...