Thursday, November 19, 2026

വിജിലന്‍സിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടി ; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

Date:

തിരുവനന്തപുരം : വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. മൂന്നാഴ്ച്ചക്കകം മറുപടി നൽകാനാണ് നിർദ്ദേശം. ഏതൊക്കെ വിവരങ്ങള്‍ ടി സെക്ഷന്‍ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചു. എന്നാൽ, പൊതുതാല്‍പ്പര്യ ഹര്‍ജിയിൽ അടിയന്തര സ്റ്റേ കോടതി അനുവദിച്ചില്ല.

ഉന്നത വ്യക്തികളുടെ ഫയലുകള്‍, രഹസ്യാന്വേഷണ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് T1,T2 സെഷനുകള്‍. രാഷ്ട്രീയക്കാര്‍ക്കെതിരായ അന്വേഷണങ്ങളും T1, T2 സെക്ഷനുകളിലേക്ക് മാറ്റാന്‍ കഴിയും. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ടി സെഷനിലേക്ക് മാറ്റിയാല്‍ ആര്‍ടിഐ പ്രകാരം ഇത് പുറത്തുവരില്ല. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അടക്കം ആര്‍ടിഐയില്‍ മറയ്ക്കാനുള്ള നീക്കമാണിതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

നേരത്തെ, വിവരാവകാശ നിയമത്തില്‍ നിന്ന് രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ 2022 ല്‍ ഈ സെഷന്‍ വീണ്ടും വിവരാവകാശ പരിധിയില്‍പ്പെടുത്തി. ഇപ്പോള്‍ വീണ്ടും വിവരാവകാശത്തില്‍ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കി. പോലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനെ ആര്‍ടിഐയില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.

Share post:

Popular

More like this
Related

അരിയിൽ ഷുക്കൂർ വധക്കേസ്: പി ജയരാജനും ടി വി രാജേഷും കുറ്റവിമുക്തർ

കൊച്ചി : യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊലപാതകക്കേസില്‍ സിപിഐഎം...

ഇ-20 പെട്രോൾ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കർണാടക ; ‘വാഹനങ്ങൾക്ക് കേടുപാടുണ്ടായാൽ നഷ്ടപരിഹാരം നൽകണം’

ബംഗളൂരു : എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിച്ച് വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായാൽ നഷ്ടപരിഹാരം...