Wednesday, September 9, 2026

ഗവിയിലെ വനത്തിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടേത് കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

Date:

പത്തനംതിട്ട : ഗവി-മീനാറിൽ വനത്തിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമെന്ന് പോലീസ്. കസ്റ്റഡിയിലായ വിനോദ് കുമാർ കുറ്റം സമ്മതിച്ചതയായും അറിയുന്നു. യുവതിയും താനും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നതായും വാക്ക് തർക്കത്തിൽ പിടിച്ചു തള്ളിയപ്പോൾ സംഭവിച്ചുപോയതാണെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്

മീനാർ അംഗനവാടിയിലെ ഹെൽപ്പറായ തമിഴ്നാട് സ്വദേശി മേനക(34)യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ വനത്തിലെ തോടിന്റെ കരയിൽ  കണ്ടെത്തിയത്. യുവതി അംഗനവാടിയിലേക്ക് പോയതിന് പിന്നാലെ ഒരു ആദിവാസി യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതായി പറഞ്ഞതനുസരിച്ചാണ് വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

രാവിലെ അംഗനവാടിയിലേക്ക് പോയ ഇവർ എന്തോ കടിച്ചെന്ന് പറഞ്ഞ് തമിഴ്നാട്ടിലുള്ള ഇവരുടെ അച്ഛനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. അച്ഛൻ തിരിച്ചുവിളിച്ചെങ്കിലും കിട്ടാതെവന്നതോടെ വിവരം നാട്ടുകാരെ അറിയിച്ചു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാട്ടുചോലയുടെ കരയിൽ കണ്ടെത്തിയത്. യുവതിയുടെ വസ്ത്രങ്ങൾ വലിച്ചൂരിയ നിലയിലായിരുന്നു. സ്ഥലത്ത് മൽപിടുത്തം നടന്നതിന്റെ സൂചനയുള്ളതായി ദൃക്‌സക്ഷികൾ പറയുന്നു.

മൂഴിയാർ പോലീസാണ് കേസ് അന്വേഷിക്കുന്നത്. മരിച്ച യുവതിയുടെ ഭർത്താവ് സുരേഷ് ഗവിയിലെ തോട്ടം തൊഴിലാളിയാണ്. ഒരു കുട്ടിയുണ്ട്.

Share post:

Popular

More like this
Related

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...

പിണറായി വിജയനെതിരെയുള്ള ഇഡി അഴിമതിക്കഥ പൊള്ളയായ തിരക്കഥ; വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ....

ഇഡിയുടെ കത്തിൽ  നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി; യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതും എക്‌സാലോജിക് കേസും വ്യത്യസ്തമാണെന്നും പ്രതികരണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ്...