Sunday, July 12, 2026

പ്രവാസിപ്പണം കൂടുതലും ഓഹരികളിലേക്കൊഴുക്കാനൊരുങ്ങി സെബി ; ഗ്ലോബൽ ഫണ്ടിൽ ഇനി 100 ശതമാനം പങ്കാളിത്തം

Date:

പ്രവാസികളുടെ സമ്പാദ്യത്തിൽ നല്ലൊരുപങ്ക് ഓഹരി, കടപ്പത്ര വിപണികളിലേക്ക് എത്തിക്കാനൊരുങ്ങി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി/SEBI). ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലെ ഇന്‍റ‍ര്‍നാഷണൽ ഫിനാൻഷ്യൽ സർവ്വീസസ് സെന്‍റ‍റുകളിലെ (IFSCs) ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപസ്ഥാപനത്തിൽ (FPI) സജ്ജമാക്കുന്ന ഗ്ലോബൽ ഫണ്ടിൽ ഇനി പ്രവാസികൾക്ക് 100 ശതമാനം പങ്കാളിത്തവുമാകാമെന്ന് സെബി വ്യക്തമാക്കി. നിലവിൽ പരിധി 50 ശതമാനമായിരുന്നു.

പ്രവാസികൾക്കും (NRIs) വിദേശത്തെ ഇന്ത്യൻ പൗരന്മാർക്കും Overseas Indian Citizens/OICs) റെസിഡന്‍റ‍് ഇന്ത്യക്കാർക്കും (RIs) ഐ‍എഫ്‍എസ്‍സിയിൽ എഫ്‍പിഐ രൂപീകരിച്ച് നടത്താവുന്ന നിക്ഷേപ പരിധിയാണ് 100 ശതമാനമാക്കിയത്. ഓഹരി, കടപ്പത്ര വിപണികളിലേക്ക് ഗിഫ്റ്റ് സിറ്റി വഴിയുള്ള നിക്ഷേപം വർദ്ധിക്കാൻ ഇത് വഴിയൊരുക്കും.

ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം (Remittances) നേടുന്ന രാജ്യമാണ് ഇന്ത്യ. നിക്ഷേപ പരിധി ഉയർത്തണമെന്ന ആവശ്യം പ്രവാസികളും ഏറെക്കാലമായി ഉന്നയിക്കുന്ന വിഷയമാണ്.

ഇത്തരത്തിൽ നിക്ഷേപിക്കുമ്പോൾ പക്ഷേ, വ്യക്തിഗത നിക്ഷേപം മൊത്തം നിക്ഷേപത്തിന്‍റെ 25 ശതമാനം കവിയരുതെന്നും സെബി പരിഷ്ക്കരിച്ച ചട്ടത്തിൽ പറയുന്നുണ്ട്. നിക്ഷേപകർ രജിസ്ട്രേഷൻ വേളയിൽ നിർബ്ബന്ധമായും പാൻ (PAN) വിവരങ്ങൾ നൽകണം. പാൻ ഇല്ലാത്തവർ പ്രത്യേക ഫോമിൽ അതിന്‍റെ കാരണം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിഷ്ക്കർഷയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആ മാസ്മരിക ശബ്‌ദം നിലച്ചു; വിഖ്യാത ഗായിക എസ്. ജാനകി വിടവാങ്ങി

വിഖ്യാത ഗായിക എസ്. ജാനകി(88) അന്തരിച്ചു. കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ...

വിയറ്റ്നാമിലെ സ്പീഡ് ബോട്ട് അപകടം: മരിച്ച ഇന്ത്യൻ ടൂറിസ്റ്റുകളിൽ മലയാളികളും

ഫൂ ക്വോക്ക്: വിയറ്റ്നാമിലെ ബോട്ടപകടത്തിൽ മരണപ്പെട്ടവരിൽ രണ്ടു മലയാളികളും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്....

ഫിറ്റ്‌നസ് ഭീഷണിയിൽ സ്കൂളുകൾ, തൊഴിൽ നഷ്ട ഭീതിയിൽ അദ്ധ്യാപകർ; ശമ്പളം നൽകാനാവില്ലെന്ന് സർക്കാർ, കൈമലർത്തി  തദ്ദേശസ്ഥാപനങ്ങൾ!

തിരുവനന്തപുരം : സംസ്ഥാനത്തെ പല സ്കൂളുകളും ഫിറ്റ്നസ് ഭീഷണി നേരിടുന്ന അവസ്ഥയിലിരിക്കെ...

അനസ്തേഷ്യ പിഴവ്; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ...