Tuesday, August 11, 2026

അർജുനും ലോറിയും ഇപ്പോഴും മണ്ണിന്നടിയിൽ തന്നെ; രക്ഷപ്പെടുത്താൻ ആവശ്യമായ ഇടപെടൽ നടത്തിവരികയാണെന്ന് മുഹമ്മദ് റിയാസ്

Date:

തിരുവനന്തപുരം: കർണ്ണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ രക്ഷപ്പെടുത്താൻ ആവശ്യമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അർജുൻ്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.

രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ സർക്കാർ നിരന്തരമായി ഇടപെടുന്ന കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. കർണ്ണാടക സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തിര ഇടപെടൽ നടത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കോഴിക്കോട് കലക്ടർ ഏകോപനപ്രവർത്തനം നടത്തിവരികയാണ്.

അർജുനെ രക്ഷിക്കാൻ സാദ്ധ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാർസ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...