തൃശ്ശൂർ : തൃശ്ശൂരിൽ വർണം വിതറി പുലികളിറങ്ങി. ശക്തന്‍റെ തട്ടകത്തിലെ ദേശങ്ങളില്‍ മേളം മുഴങ്ങി. ഏഴു സംഘങ്ങളിലായി 350 ലേറെ പുലികളാണ് സ്വരാജ് റൗണ്ടിനെ വിറപ്പിക്കാനിറങ്ങിയത്..അരമണി കുലുക്കി, അസുരതാളത്തോടെ പുലികൾ നിരത്തിൽ ചുവടുവെച്ചു. അകമ്പടിയായി മേളക്കാരുമുണ്ടായിരുന്നു. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത വിയ്യൂർ ദേശത്ത് നിന്ന് രണ്ട് സംഘങ്ങളുണ്ടായിരുന്നുവെന്നതാണ്. കൂട്ടത്തിൽ കുഞ്ഞിപ്പുലികളും പെൺപുലികളും ധാരാളമുണ്ടായി. പൂരം കഴിഞ്ഞാൽ തൃശ്ശൂരുകാർ ഏറ്റവും ആവേശത്തോടെ ആഘോഷിക്കുന്ന ഒന്നാണ് പുലികളി. വൈകീട്ട് അഞ്ചു മണിയോടെയാണ് പുലിക്കളിയുടെ ഫ്ളാഗ് ഓഫ് നടന്നു. ഏഴ് സംഘങ്ങളാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുത്തത്. പുലിവരകൾ പുലർച്ചെ 6 മണിയോടെ ആരംഭിച്ചു.പെൺപുലികൾ, കരിമ്പുലികൾ, കുട്ടിപ്പുലികൾ- എല്ലാവരും കടുംനിറങ്ങളിൽ നീരാടി നിരനിരയായി എത്തിയപ്പോൾ തൃശൂരിനത് മറ്റൊരു പൂരമായി മാറി.
Date:
Popular
More like thisRelated
കാലടി സർവ്വകലാശാലയുടെ വാദം തള്ളി വിദ്യാർത്ഥികളുടെ ഭേദഗതി പെറ്റീഷൻ കോടതി സ്വീകരിച്ചു; നാളെ വാദം കേൾക്കും
കൊച്ചി : സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ സമർപ്പിച്ച ഭേദഗതി പെറ്റീഷൻ കാലടി ശ്രീശങ്കരാചാര്യ...
ചോദിച്ച് ചോദിച്ച് സമാജ്‌വാദിയുടെ സിറ്റിങ് സീറ്റിലും കണ്ണ് വെച്ച് കോൺഗ്രസ് ; വിട്ട് നല്‍കില്ലെന്ന് അഖിലേഷ് യാദവ്
ലഖ്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ, സീറ്റുകൾ പങ്കു വെയ്ക്കുന്നതിൽ...
യഹൂദ കേന്ദ്രങ്ങൾ നിരീക്ഷിച്ചതിൽ അറസ്റ്റിലായ യുവാവിനെ കേരളത്തിലെത്തിച്ച് തൃശൂർ പോലീസ്;ബിഷ്ണോയ് സംഘത്തിനായി ഇയാളെ റിക്രൂട്ട് ചെയ്തത് ഗുരുമൂർത്തിയെന്ന് പോലീസ് നിഗമനം
തൃശൂർ: മുംബൈയിലെ യഹൂദ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച കേസിൽ അറസ്റ്റിലായ...
മുഖ്യമന്ത്രിയോട് വിയോജിച്ച് മന്ത്രിമാർ; ഗുരുവായൂർ ദേവസ്വം അംഗങ്ങളുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ കൈകടത്തലിൽ അതൃപ്‌തി
തിരുവനന്തപുരം : ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള അംഗങ്ങളുടെ നിയമനത്തിൽ മുഖ്യമന്ത്രിയോട് വിയോജിച്ച്...
