Tuesday, August 11, 2026

നിപ: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം

Date:

മലപ്പുറം: നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഹോട്ടലുകൾ ഉൾപ്പെടെ കടകൾ രാവിലെ പത്ത് മുതൽ അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന് ജില്ല കലക്ടർ വി.ആർ. വിനോദ് അറിയിച്ചു.

സിനിമ തിയറ്ററുകൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവ ഞായറാഴ്ച പ്രവർത്തിക്കരുത്. ആൾക്കൂട്ടം അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച വിവാഹമുൾപ്പെടെ പരിപാടികൾ പരമാവധി ആളുകളെ കുറച്ചേ നടത്താവൂ. സ്കൂളുകളുൾപ്പടെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അവധി സംബന്ധിച്ച് ഞായറാഴ്ച തീരുമാനിക്കും. നിലവിൽ രോഗബാധിത മേഖലയിലേക്ക് വാഹനഗതാഗതം തടസ്സപ്പെടുത്തില്ല

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...