Tuesday, November 3, 2026

അഭിരാമിന്റെ കൊലപാതകം: പെൺസുഹൃത്ത് അടക്കം 3 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് 17കാരനെന്ന് മൊഴി

Date:

തിരുവനന്തപുരം : അഭിരാമിന്റെ കൊലപാതകത്തില്‍ പെണ്‍സുഹൃത്തടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിറാമിന്റെ സുഹൃത്തായ പതിനേഴുകാരന്‍,  ശ്രീവരാഹം സ്വദേശിനിയായ അനന്ത, ശ്രീകാര്യം സ്വദേശി ഉമര്‍ എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.

പതിനേഴുകാരനാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസിനോട് സമ്മതിച്ചു. അഭിറാമിനെ കാണാതായ അന്ന് രാത്രി തന്നെ കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. ഓടി രക്ഷപ്പെടാന്‍ അഭിറാം ശ്രമിച്ചപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഭിറാമിനെ പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുന്നത്. താന്‍ ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്നും പ്രതിയായ 17 കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം സുഹൃത്തും കാപ്പാ കേസ് പ്രതിയുമായ ഉമറിനെ മറവ് ചെയ്യാൻ വിളിച്ചുവരുത്തി എന്നും 17കാരൻ പോലീസിനോട് പറഞ്ഞു. എന്നാൽ, ഇത് പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്രതിയുടെ ഉള്‍പ്പെടെ മൊഴികള്‍ വിശദമായി പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.

പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് 17കാരൻ അഭിറാമിനെ വിളിച്ചുവരുത്തിയത്. അഭിറാമിനെ വിളിച്ചുവരുത്തി മർദ്ദിച്ച് കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഒളിപ്പിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങൾ പെൺകുട്ടിക്ക് അറിയാമെന്നാണ് പോലീസ് നിഗമനം. കൊലപാതകം നടത്തിയ കാര്യം പ്രതി പെണ്‍കുട്ടിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ പ്രതി ചേര്‍ത്തിരിക്കുന്നത്.

അഭിരാമിന്റെ കൊലപാതകത്തില്‍ പൊലീസിന് വലിയ വീഴ്ച പറ്റിയെന്ന് കുടുംബം ആരോപിച്ചിരുന്നു. ഒന്നാം പ്രതി എന്ന് പറയുന്ന 17കാരനെ ആദ്യം കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു. തലേദിവസം തന്നെ വിശദമായി ചോദ്യം ചെയ്യല്‍ നടന്നില്ല. പിറ്റേന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. അത് പോലീസിന്റെ വീഴ്ചയാണെന്ന് അഭിരാമിന്റെ കുടുംബം പറഞ്ഞു.

തിങ്കളാഴ്ചയായിരുന്നു ശ്രീകാര്യത്തെ അഭിരാമിൻ്റെ കൊപാതക വിവരം പുറംലോകമറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാമിൻ്റെ മുതദേഹം ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ അഭിറാമിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കുടുംബം ശ്രീകാര്യം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് വിവരം.

അതേസമയം അഭിറാമിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. സംസ്‌കാരചടങ്ങുകള്‍ നാളെയാണ് നടക്കുക. വിദേശത്തുള്ള സഹോദരി നാളെ എത്തും. വിദേശത്തായിരുന്ന മാതാവ് ഇന്ന് പുലര്‍ച്ചയെത്തിയിരുന്നു.

Share post:

Popular

More like this
Related

യുഎസ് മിഡ്ടേം ഇന്ന്; കാലിഫോർണിയ വോട്ടർപട്ടികയിലെ 20,000 പേർ യുഎസ് പൗരന്മാരല്ലെന്ന ട്രംപിന്റെ ഹർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ...

രാജമാണിക്യത്തിൻ്റെ സ്ഥാനചലനത്തിന് പിന്നിൽ വൈദ്യുതിവാങ്ങൽ തർക്കം; സർക്കാർ നിർദ്ദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് ചെയർമാൻ

തിരുവനന്തപുരം : കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. രാജമാണിക്യത്തിൻ്റെ മാറ്റിയതിന്...

‘മാപ്പ് പറയുന്നത് അവരുടെ സ്വകാര്യ കാര്യം,  യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ല’; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമനടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്

കൊച്ചി: അപകീര്‍ത്തി കേസില്‍ വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെയുള്ള നിയമനടപടിയുമായി മുന്നോട്ട്...

എസ്‌ഐആറിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്, പേരു തിരുത്താനുള്ള വ്യാജ ലിങ്ക് തുറന്ന വയോധികൻ്റെ 7.70 ലക്ഷം കവർന്നു

കൊച്ചി : എസ്‌ഐആറിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്. കൊച്ചിയിലാണ് സംഭവം. എറണാകുളം...