Tuesday, November 3, 2026

മദ്യനയത്തിൽ തീരുമാനമാകുംവരെ പുതിയ ബാർ ഇല്ലെന്ന് സർക്കാർ; ലൈസൻസുകൾ നിരന്തരം നൽകി എക്‌സൈസ് കമ്മീഷണര്‍, ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രി

Date:

കൊച്ചി: മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശം നിലനിൽക്കെ തന്നെ സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് അനുമതി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലാണ് രണ്ട് ബാറുകള്‍ക്ക് അനുമതി നല്‍കിയത്. എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവാണ് ഉത്തരവിറക്കിയത്. ഓരോ മിനിറ്റ് ഇടവേളയിലാണ് രണ്ട് ലൈസന്‍സുകളും അനുവദിച്ചത്. സസ്‌പെന്‍ഷനിലായ കോട്ടയം, എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് നല്‍കിയ ഹര്‍ജിയിലാണ് ലൈസന്‍സ് അനുവദിച്ചിരിക്കുന്ന രേഖ ഹാജരാക്കിയിരിക്കുന്നത്. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള അപേക്ഷ ലഭിച്ച കാര്യമോ നടപടി ക്രമങ്ങളോ സര്‍ക്കാരിനെയും വകുപ്പിനെയും അറിയിക്കാതിരുന്നതിൽ കടുത്ത അതൃപ്തിയിലാണ് വകുപ്പ് മന്ത്രി എം. ലിജു എന്നാണ് വിവരം. സർക്കാർ നിർദ്ദേശം ലംഘിച്ച എക്സൈസ് കമ്മിഷണറുടെ നടപടികളിൽ മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.

ആദ്യമായല്ല ഇത്തരത്തില്‍ മന്ത്രി അറിയാതെ  ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. ജൂണ്‍ 23ന് മൂവാറ്റുപുഴയില്‍ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ച് പിറ്റേ ദിവസം തന്നെ അനുമതി നൽകിയിരുന്നു. എറണാകുളത്ത് ജൂണ്‍ 25ന് നല്‍കിയ അപേക്ഷയില്‍ ജൂണ്‍ 29നും ലൈസന്‍സ് ലഭിച്ചിരുന്നു. സെപ്റ്റംബര്‍ 29ന് അപേക്ഷ നല്‍കിയ കോട്ടയത്തെ ബാറിന് ഒക്ടോബര്‍ 3നും അനുമതി ലഭിച്ചിരുന്നു. ഈ ലൈസൻസുകളിൽ വിശദീകരണം തേടുകയും അപേക്ഷകളിലെ നീക്കങ്ങളെക്കുറിച്ച് മന്ത്രി അന്വേഷണം നടത്തുകയും ചെയ്യും.

നിലവിലെ ചട്ടങ്ങൾ അനുസരിച്ച് 10 മുതൽ 13 വർഷം വരെ ബിയർ പാർലറായി പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് യാതൊരുവിധ പരിശോധനകളും നടത്താതെതന്നെ 24 മണിക്കൂറിനുള്ളിൽ എഫ്.എൽ 11-ൽനിന്ന് എഫ്.എൽ 3 (ബാർ) ആക്കി മാറ്റാൻ ഡെപ്യൂട്ടി കമ്മിഷണർക്ക് അധികാരമുണ്ട്. കൂടാതെ എയർപോർട്ട് ലോഞ്ചുകളിലെ ബാറുകൾ ഉൾപ്പെടെയുള്ളവ അനുവദിക്കാൻ എക്സൈസ് കമ്മിഷണർക്കും അധികാരമുണ്ട്. എന്നാൽ, സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശം നിലനിൽക്കെ  ഇത്തരത്തിൽ പരിശോധനകളില്ലാതെ ലൈസൻസ് നൽകിയതിൽ  പാളിച്ചയുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.

അഡീഷണൽ ചീഫ് സെക്രട്ടറി സർക്കാരിന്റെ നയം അറിയിച്ചതിന് ശേഷവും ഇത്തരം നടപടികൾ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച ശേഷം കമ്മിഷണറെ മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കമില്ലെന്നും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കും മുന്നോട്ടുപോകുകയെന്നും മന്ത്രി പറഞ്ഞു.

Share post:

Popular

More like this
Related

അഭിരാമിന്റെ കൊലപാതകം: പെൺസുഹൃത്ത് അടക്കം 3 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് 17കാരനെന്ന് മൊഴി

തിരുവനന്തപുരം : അഭിരാമിന്റെ കൊലപാതകത്തില്‍ പെണ്‍സുഹൃത്തടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി....

യുഎസ് മിഡ്ടേം ഇന്ന്; കാലിഫോർണിയ വോട്ടർപട്ടികയിലെ 20,000 പേർ യുഎസ് പൗരന്മാരല്ലെന്ന ട്രംപിന്റെ ഹർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ...

രാജമാണിക്യത്തിൻ്റെ സ്ഥാനചലനത്തിന് പിന്നിൽ വൈദ്യുതിവാങ്ങൽ തർക്കം; സർക്കാർ നിർദ്ദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് ചെയർമാൻ

തിരുവനന്തപുരം : കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. രാജമാണിക്യത്തിൻ്റെ മാറ്റിയതിന്...

‘മാപ്പ് പറയുന്നത് അവരുടെ സ്വകാര്യ കാര്യം,  യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ല’; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമനടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്

കൊച്ചി: അപകീര്‍ത്തി കേസില്‍ വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെയുള്ള നിയമനടപടിയുമായി മുന്നോട്ട്...