Wednesday, November 4, 2026

യുഎസ് തെരഞ്ഞെടുപ്പ് : ആദ്യ ഫലസൂചനകൾ ഡെമോക്രാറ്റുകൾക്ക് അനുകൂലം ; അമേരിക്കൻ ജനതയ്ക്ക് തന്നെ മടുത്താൽ ഇസ്രായേൽ  പ്രധാനമന്ത്രിയാകുമെന്ന് ട്രംപ്

Date:

വാഷിങ്ടൺ : യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന ആദ്യസൂചനകളിൽ ഡെമോക്രാറ്റുകൾക്ക് മുൻതൂക്കം. ഉച്ചയോടെ വോട്ടെണ്ണൽ പൂർത്തിയായി ഫലം അറിയാൻ കഴിഞ്ഞേക്കും. ഡൊണാൾഡ് ട്രംപിൻ്റെ രണ്ടാം ഭരണകാലത്തെ ആദ്യ രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലായായിരിക്കും തെരഞ്ഞെടുപ്പ്.

ട്രംപിനെതിരെ പരസ്യനിലപാട് സ്വീകരിച്ചിരുന്ന സെനറ്റർമാരിൽ പലരും വിജയിച്ചു. ആദ്യത്തെ ഫലസൂചനകൾ പ്രകാരം യുഎസ് കോൺഗ്രസിലെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്കുള്ള നേരിയ ഭൂരിപക്ഷം നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. ന്യൂ ഹാംഷെയറിലെ ഓപ്പൺ യുഎസ് സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ ജോൺ സുനുനുവിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റ് ക്രിസ് പാപ്പാസ് വിജയിച്ചു. ഫ്ലോറിഡയിൽ നിന്ന് യുഎസ് ഹൗസിലേക്ക് റിപ്പബ്ലിക്കൻ ജിമ്മി പാട്രോണിസ് വിജയിച്ചു. ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്.

രണ്ടുവർഷത്തെ കാലാവധിയുള്ള ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. നിലവിൽ പാർലമെന്റിൻ്റെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. ജനപ്രതിനിധി സഭയിൽ 218 – 214, സെനറ്റിൽ 53 – 47 എന്നിങ്ങനെ നേരിയ ഭൂരിപക്ഷമാണ് നിലവിൽ റിപ്പബ്ലിക്കുകൾക്കുള്ളത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലം ട്രംപിന് നിർണായകമാണ്.

ഇന്ത്യൻ അമേരിക്കൻ വംശജരായ നിരവധി പേർ ഇത്തവണ മത്സരരംഗത്തുണ്ട്‌. ഒഹിയോയിൽ ഇന്ത്യൻ വംശജനായ വിവേക്‌ രാമസ്വാമിയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗവർണർ സ്ഥാനാർഥി. റോ ഖന്ന, അമി ബേര, പ്രമീള ജയപാൽ, സുഹാസ്‌ സുബ്രമഹ്ണ്യം എന്നിവർ യുഎസ്‌ ജനപ്രതിനിധി സഭയിലേക്ക്‌ വീണ്ടും ജനവിധി തേടുന്നു. പിയ ഡാണ്ടിയ, അമിഷ്‌ ഷാ എന്നിവർ ഡെമോക്രാറ്റിക്‌ പ്രതിനിധികളായി മത്സരരംഗത്തെത്തുന്നുണ്ട്‌.

അതേസമയം അമേരിക്കൻ ജനതയ്ക്ക് തന്നെ മടുത്താൽ ഇസ്രായേലിലേക്ക് താമസം മാറി അവിടെ പ്രധാനമന്ത്രിയാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിവസം ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ പ്രതികരണം. ഇസ്രയേലിൽ തനിക്ക് 99 ശതമാനം ജനപ്രീതിയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയിൽ ജനപ്രീതി കുറഞ്ഞാൽ ഇസ്രായേലിൽ തനിക്കു രാഷ്ട്രീയ ജീവിതം തുടരാമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

എന്നാൽ, പുറത്തുവന്നസർവ്വെകളിൽ ഇറാനെതിരായ യുദ്ധത്തിൽ വോട്ടർമാരുടെ നിലപാട് പ്രതിഫലിച്ചിട്ടുണ്ടെന്നാണ് പ്രവചനം. തെരഞ്ഞെടുപ്പ് ദിന വോട്ടെടുപ്പിൽ അസോസിയേറ്റഡ് പ്രസ് പുറത്തിറക്കിയ റിപ്പോർട്ടിൽ, ഇറാനെതിരെ സൈനിക നടപടി സ്വീകരിച്ചതിനെയാണ് യുഎസിൻ്റെ തെറ്റായ നടപടിയായി പത്തിൽ ആറ് വോട്ടർമാരും പറയുന്നത്.

ആർക്ക് വോട്ട് ചെയ്യണം എന്നതിൽ ഇറാൻ യുദ്ധം നിർണ്ണായക ഘടകമാണെന്ന് മൂന്നിലൊന്ന് വോട്ടർമാരും പറയുന്നു. ജീവിതച്ചെലവിൽ ഉണ്ടായ വർദ്ധന, അഴിമതി എന്നിവയും വോട്ടർമാരെ സ്വാധീക്കുന്ന ഘടകങ്ങളാണെന്നും സർവ്വെ ഫലങ്ങൾ പറയുന്നു. കാലിഫോർണിയ, മാസച്യുസിറ്റ്സ് എന്നിവിടങ്ങളിലുള്ളവരാണ് യുദ്ധത്തിനോടുള്ള അതൃപ്തി കൂടുതലായി രേഖപ്പെടുത്തിയത്.

Share post:

Popular

More like this
Related

മദ്യനയത്തിൽ തീരുമാനമാകുംവരെ പുതിയ ബാർ ഇല്ലെന്ന് സർക്കാർ; ലൈസൻസുകൾ നിരന്തരം നൽകി എക്‌സൈസ് കമ്മീഷണര്‍, ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രി

കൊച്ചി: മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശം...

അഭിരാമിന്റെ കൊലപാതകം: പെൺസുഹൃത്ത് അടക്കം 3 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് 17കാരനെന്ന് മൊഴി

തിരുവനന്തപുരം : അഭിരാമിന്റെ കൊലപാതകത്തില്‍ പെണ്‍സുഹൃത്തടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി....

യുഎസ് മിഡ്ടേം ഇന്ന്; കാലിഫോർണിയ വോട്ടർപട്ടികയിലെ 20,000 പേർ യുഎസ് പൗരന്മാരല്ലെന്ന ട്രംപിന്റെ ഹർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ...

രാജമാണിക്യത്തിൻ്റെ സ്ഥാനചലനത്തിന് പിന്നിൽ വൈദ്യുതിവാങ്ങൽ തർക്കം; സർക്കാർ നിർദ്ദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് ചെയർമാൻ

തിരുവനന്തപുരം : കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. രാജമാണിക്യത്തിൻ്റെ മാറ്റിയതിന്...