Tuesday, November 3, 2026

യുഎസ് മിഡ്ടേം ഇന്ന്; കാലിഫോർണിയ വോട്ടർപട്ടികയിലെ 20,000 പേർ യുഎസ് പൗരന്മാരല്ലെന്ന ട്രംപിന്റെ ഹർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

Date:

[Photo Courtesy : X]

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഏകദേശം 20,000 ആളുകൾ യുഎസ് പൗരന്മാരല്ലെന്ന് ആരോപിച്ച് ട്രംപ് ഭരണകൂടം നൽകിയ ഹരജിയിൽ സുപ്രീംകോടതി ഇടപെടാൻ വിസമ്മതിച്ചു. ഇരുപതിനായിരം പേരുടെയും തപാൽ ബാലറ്റുകൾ മാറ്റി നിർത്തി പരിശോധിക്കണമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിൻ്റെ ആവശ്യം. ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് യുഎസ് സുപ്രീം കോടതിയിലും ഫെഡറൽ കോടതിയിലും അടിക്കടിയേൽക്കുന്ന തിരിച്ചടികൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഇതിനു പുറമെയാണ്, വാഷിംഗ്ടണിലെ ചീഫ് ജഡ്ജ് ജെയിംസ് ബോസ്ബർഗിൽ നിന്ന് ട്രംപ് ഭരണകൂടത്തിനെതിരെയുണ്ടായ രൂക്ഷവിമർശനം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കാലിഫോർണിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മേൽ ട്രംപ് ഭരണകൂടം നടത്തിയ സമ്മർദ്ദങ്ങളാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. 20,000 വോട്ടർമാർ പൗരന്മാരല്ലെന്ന സംശയത്തിൽ അവരുടെ വോട്ടുകൾ മാറ്റി നിർത്തി പരിശോധിക്കാനും തരംതിരിക്കാനും നീതിന്യായ വകുപ്പ് നിർബ്ബന്ധിയ്ക്കുകയായിരുന്നു.

നീതിന്യായ വകുപ്പ് നൽകിയ 20,000 പേരുടെ പട്ടികയിൽ ഉയർന്ന പിഴവ് ഉണ്ടെന്ന കാര്യം നീതിന്യായ വകുപ്പിന്റെ അഭിഭാഷകൻ കെന്നത്ത് കാവോ സുപ്രീം കോടതിക്ക് മുൻപ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ട്രീന തോംസണിന്റെ ചോദ്യത്തിന് മറുപടിയായി സമ്മതിച്ചിരുന്നു, കൃത്യതയില്ലാത്ത വിവരങ്ങൾ വെച്ച് അവസാന നിമിഷത്തിൽ വോട്ടുകൾ മാറ്റിവെക്കുന്നത് നിയമപരമായി വോട്ട് ചെയ്യാനുള്ള പൗരന്മാരുടെ അവകാശം നിഷേധിക്കലാണന്ന് കാലിഫോർണിയ ഇലക്ഷൻ ഉദ്യോഗസ്ഥരും അറ്റോർണി ജനറൽ റോബ് ബോന്റയും വാദിച്ചു.
കാലിഫോർണിയയിൽ ഏകദേശം 2.3 കോടി വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റുകൾ അയച്ചിട്ടുണ്ടെന്നും ലക്ഷക്കണക്കിന് വോട്ടുകൾ പ്രോസസ്സ് ചെയ്തുകഴിഞ്ഞ സ്ഥിതിക്ക് ഇനി തരംതിരിക്കൽ പ്രായോഗികമല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ട്രംപിന്റെ രണ്ടാം ഭരണകൂടത്തിന് ജനങ്ങൾ ഏതു വിധത്തിലാണ് വിധിയെഴുതുന്നതെന്ന്   ഇന്നത്തെ വോട്ടിങ്ങിൽ തീരുമാനിക്കപ്പെടും. ഒപ്പം, ഇനിയുള്ള രണ്ട് വർഷങ്ങളിൽ യുഎസ് കോൺഗ്രസിന്റെ (ജനപ്രതിനിധി സഭയും സെനറ്റും) നിയന്ത്രണം ആർക്കാണെന്നതും വ്യക്തമാകും.

Share post:

Popular

More like this
Related

രാജമാണിക്യത്തിൻ്റെ സ്ഥാനചലനത്തിന് പിന്നിൽ വൈദ്യുതിവാങ്ങൽ തർക്കം; സർക്കാർ നിർദ്ദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് ചെയർമാൻ

തിരുവനന്തപുരം : കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. രാജമാണിക്യത്തിൻ്റെ മാറ്റിയതിന്...

‘മാപ്പ് പറയുന്നത് അവരുടെ സ്വകാര്യ കാര്യം,  യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ല’; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമനടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്

കൊച്ചി: അപകീര്‍ത്തി കേസില്‍ വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെയുള്ള നിയമനടപടിയുമായി മുന്നോട്ട്...

എസ്‌ഐആറിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്, പേരു തിരുത്താനുള്ള വ്യാജ ലിങ്ക് തുറന്ന വയോധികൻ്റെ 7.70 ലക്ഷം കവർന്നു

കൊച്ചി : എസ്‌ഐആറിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്. കൊച്ചിയിലാണ് സംഭവം. എറണാകുളം...

അഭിറാമിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെൺകുട്ടി ഉള്‍പ്പെടെ 3 പേര്‍ കസ്റ്റഡിയിൽ, പിന്നിൽ പ്രണയത്തർക്കം

തിരുവനന്തപുരം : ശ്രീകാര്യത്ത് 17കാരന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ...