Tuesday, September 1, 2026

ട്വിൻ്റി20യില്‍ 150 വിജയങ്ങള്‍; ചരിത്രനേട്ടത്തിൽ ടീം ഇന്ത്യ

Date:

ഹരാരെ: 2024 ട്വിൻ്റി20 ലോക കിരീടം ചൂടിയതിൻ്റെ ശോഭയിൽ തിളങ്ങി നിൽക്കുന്നതിനിടെ അന്താരാഷ്ട്ര ട്വിൻ്റി20 ക്രിക്കറ്റിൽ 150 വിജയങ്ങള്‍ എന്ന ചരിത്ര നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു ടീം ഇന്ത്യ.

സിംബാബ്‌വെക്കെതിരായ മൂന്നാം ട്വിൻ്റി20 യിൽ വിജയം കൈവരിച്ചതാണ് ഇന്ത്യയുടെ റെക്കോര്‍ഡ് നേട്ടത്തിന് വഴിതെളിച്ചത്. മത്സരത്തില്‍ ഇന്ത്യ 23 റണ്‍സിനാണ് വിജയം നേടിയത്.

142 വിജയങ്ങളുമായി പാക്കിസ്ഥാനാണ് ഇന്ത്യക്ക് പിന്നിൽ. 111 വിജയങ്ങൾ നേടിയ ന്യൂസിലന്‍ഡും 105 വിജയവുമായി ഓസ്‌ട്രേലിയയും മൂന്നും നാലും സ്ഥാനമലങ്കരിക്കുന്നു.

സിംബാവെയുമായി അഞ്ച് മത്സരങ്ങളുള്ള ട്വിൻ്റി20 പരമ്പര കളിക്കുന്ന ഇന്ത്യ ഇപ്പോൾ 2 – 1 ന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയെങ്കിലും രണ്ടും മൂന്നും മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ മുന്നിലെത്തി. നാളെ നടക്കുന്ന നാലാം മത്സരം ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ ; നടപടി സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച്

ഇടുക്കി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ചുള്ള സമഗ്ര സുരക്ഷാ പരിശോധന ഇന്ന്...

ഭാര്യയാണെങ്കിലും പ്രായം18 വയസ്സിൽ താഴെയാണെങ്കിൽ   ശാരീരികബന്ധം പോക്‌സോ കുറ്റം – ഹൈക്കോടതി

കൊച്ചി : ഭാര്യയാണെങ്കിലും പ്രായം 18 വയസ്സിൽ താഴെയാണെങ്കിൽ  ശാരീരികബന്ധം പോക്സോ...

‘ചികിത്സ ലഭിച്ചില്ല, രോഗി മരിച്ചു’; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം. പക്ഷാഘാതത്തിന്...

കൊച്ചി മെട്രോക്ക് പുതിയ എംഡി ; ജി പ്രിയങ്ക ചുമതലയേറ്റു

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടറായി...