Friday, October 2, 2026

യുകെയിൽ 300 ഓളം വിമാനസർവ്വീസുകൾ റദ്ദാക്കി; കാരണം എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ സാങ്കേതിക പിഴവ്

Date:

ലണ്ടൻ : യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ചൊവ്വാഴ്ച മുന്നൂറോളം വിമാന സർവ്വീസുകൾ റദ്ദാക്കി. കൂടാതെ, നൂറുകണക്കിന് സർവ്വീസുകൾ വൈകുകയും ചെയ്തു. ഏകദേശം 300 സർവ്വീസുകൾ പൂർണ്ണമായും റദ്ദാക്കേണ്ടി വന്നതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ‘ഫ്ലൈറ്റ്റഡാർ 24’ അറിയിച്ചു.

ഫ്ലൈറ്റ് പ്രൊസസിങ് സിസ്റ്റത്തിലാണ് സാങ്കേതിക പ്രശ്നം നേരിട്ടതെന്ന് യുകെയുടെ നാഷണൽ എയർ ട്രാഫിക് സർവ്വീസസ് അറിയിച്ചു. എഞ്ചിനീയർമാരുടെ തീവ്രമായ പരിശ്രമത്തിൻ്റെ ഫലമായി തകരാർ
പരിഹരിച്ചതായി അധികൃതർ പിന്നീട് അറിയിച്ചു. വ്യോമപാത അടച്ചില്ലെങ്കിലും സർവ്വീസുകൾ പൂർവ്വസ്ഥിതിയിലാകാൻ സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബ്രിട്ടീഷ് എയർവേസ്, ഈസിജെറ്റ്, കെ.എൽ.എം, ലുഫ്ത്താൻസ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ സർവ്വീസുകളെയാണ് ഇത് പ്രധാനമായും ബാധിച്ചത്.

ലണ്ടനിലെ ഹിത്രൂ, ഗാറ്റ്വിക്, സ്റ്റാൻസ്റ്റെഡ്, ലണ്ടൻ സിറ്റി എയർപോർട്ടുകൾക്ക് പുറമേ മാഞ്ചസ്റ്റർ, ബിർമിംഗ്ഹാം, എഡിൻബറോ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലെല്ലാം തടസ്സം നേരിട്ടു. ഹിത്രൂവിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവ്വീസുകളെയാണ് കൂടുതൽ ബാധിച്ചത്. തടസ്സങ്ങൾ കണക്കിലെടുത്ത് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യഥാർത്ഥ സർവ്വീസ് സമയം കമ്പനികളുമായി ഉറപ്പുവരുത്തണമെന്ന് അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Share post:

Popular

More like this
Related

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...

‘വർക്ക് ഫ്രം ഫോറസ്റ്റ്’; സഞ്ചാരികൾക്കായി ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ്റെ റിമോട്ട് വർക്കിംഗ് സംവിധാനം ഒരുങ്ങി

തിരുവനതപുരം : സംസ്ഥാനത്തിന്റെ സംരക്ഷിത വനങ്ങൾക്കുള്ളിൽ സർക്കാർ മേഖലയിൽ നടപ്പിലാക്കുന്ന ആദ്യത്തെ...

ഇവൾ ചുണക്കുട്ടി!; കൊച്ചിയില്‍ പോലീസുകാർ തൊടാൻ മടിക്കുന്ന സ്വകാര്യ ബസിനെ നടുറോഡില്‍ തടഞ്ഞിട്ട് യുവതി

കൊച്ചി : കൊച്ചി നഗരത്തില്‍ തുടരുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിന്...