Thursday, October 8, 2026

മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം

Date:

ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം തുടരവെ, മുംബൈയിൽ തുടക്കമിട്ട പ്രതിഷേധപരമ്പര ബംഗളൂരുവിലേക്ക് വ്യാപിപ്പിച്ച് സിജെപി. എസ്‌ഐആറിനെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കിലാണ് സിജെപിയുടെ പ്രതിഷേധം അരങ്ങേറുന്നത്. പ്രമുഖ യൂട്യൂബർ-ആക്ടിവിസ്റ്റ് ധ്രുവ് റാഠിയുടെ സാന്നിദ്ധ്യമാണ് ഫ്രീഡം പാര്‍ക്ക് പ്രതിഷേധത്തിലെ പ്രധാന ആകർഷണം. സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ്, എസ് എഫ് ഐ നേതാവ് ഐഷി ഘോഷ് തുടങ്ങിയവരും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നു. ബംഗളൂരു പ്രതിഷേധത്തിന് മുന്നോടിയായി ഇന്നലെ മൂവരും ചേർന്ന് എക്സിൽ പ്രത്യേക വീഡിയോ പങ്കു വെച്ചിരുന്നു.

നിയമവിരുദ്ധമായി എസ്‌ഐആറില്‍ പുറത്താക്കപ്പെട്ട കന്നഡികരുമായി സംവദിക്കുന്ന ആദാലത്തും സിജെപി സംഘടിപ്പിക്കുന്നുണ്ട്. കര്‍ണാടകയിലുടനീളമുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളാകും അദാലത്തിന് നേതൃത്വം നല്‍കുക. ജനങ്ങളുമായുള്ള അദാലത്തിന് ശേഷം കോക്രോച്ച് ജനതാ പാര്‍ട്ടി ഇന്ന് ബെംഗളൂരുവില്‍ ‘ചപ്പല്‍ പ്രതിഷേധവും’ സംഘടിപ്പിക്കുന്നുണ്ട്. അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ‘ചപ്പല്‍ പ്രതിഷേധം’. ഡല്‍ഹിയില്‍ പോലീസ് അതിക്രമത്തിനിരയായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം സിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നതും ശ്രദ്ധേയമായിരുന്നു. ബംഗളൂരു പ്രതിഷേധത്തിന് ശേഷം ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറിലാണ് സിജെപി അടുത്ത പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

Share post:

Popular

More like this
Related

പ്രതിഷേധം കനത്തു; നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു

തൃശൂർ : നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ്...

ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷ്, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് മ്യൂസിയം പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹാജര്‍ ബുക്കിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍...