Wednesday, October 14, 2026

മഴക്ക് ശമനമില്ല; 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ചയും പല ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. മഴയ്ക്ക് ഇന്നും ശമനമില്ലാത്ത സാഹചര്യത്തിലാണ് അവധി തുടരുന്നത്. 

കോട്ടയംജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്ക് 2025 മേയ് 27 ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം. കുട്ടികൾ ജലാശയങ്ങളിലും വെളിക്കെട്ടിലും ഇറങ്ങരുത്. ശക്തമായ കാറ്റ് മരങ്ങളെ കടപുഴക്കുന്നുണ്ട്. യാത്രകളിൽ അതീവ ശ്രദ്ധ പുലർത്താൻ എല്ലാവരും ശ്രദ്ധിക്കണം.

കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാര്‍ക്ക് അവധി ബാധകമല്ല.

കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

വയനാട് ജില്ലയില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...

‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാ‍‌ർച്ച്

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...

സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്‍ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം’

'ഒരുവീട്ടില്‍ പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്‍ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്‍...

ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ

(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില്‍ ഗംഗാനദിയില്‍...