Sunday, November 29, 2026

ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയെടുത്തെന്ന് ഇലക്ഷൻ കമ്മീഷനോട് ഹൈക്കോടതി; മാതൃക പെരുമാറ്റച്ചട്ടം എന്തിനെന്നും ചോദ്യം

Date:

കൊച്ചി : ബിജെപി നേതാവും ഗുരുവായൂരിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ ബി ഗോപാലകൃഷ്ണന്റെ ‘ഹിന്ദു എം എൽ എ’ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയെടുത്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട്  ഹൈക്കോടതി. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെയുള്ള ഇത്തരം പരാമർശങ്ങളിൽ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും ആരാഞ്ഞു. മാതൃക പെരുമാറ്റച്ചട്ടം എന്തിനാണ് എന്ന ചോദ്യവും ഹൈക്കോടതി ഉയർത്തി.

വിദ്വേഷ പരാമർശത്തിൽ ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. വിവാദമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. പരാമർശത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ കോടതിയിൽ ഉറപ്പുനൽകി.

ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ രണ്ട് മാസത്തിനുള്ളിൽ ഉചിതമായ നടപടിയെടുക്കാൻ കമ്മീഷന് കോടതി നിർദ്ദേശം നൽകി. വോട്ടർമാർക്കിടയിൽ വിദ്വേഷം പടർത്തുന്ന രീതിയിലുള്ള പ്രസംഗങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാനാണ് കോടതിയുടെ നിർദ്ദേശം. കെ എസ്‌ യു ജില്ലാ പ്രസിഡണ്ട് ഗോകുൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇസ്രയേലിൽ നെതന്യാഹുവിൻ്റെ വാഗ്ദാനത്തിൽ വീഴുമോ ഐസൻകോട്ട് ? ; അരുതേ എന്ന് ഡെമോക്രാറ്റുകൾ

ടെൽ അവീവ് : ഇസ്രയേൽ സർക്കാർ രൂപീകരണത്തിൽ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ...

സീനിയർ വിദ്യാർത്ഥിയുടെ  മർദ്ദനമേറ്റ 12കാരൻ വെന്റിലേറ്ററിൽ ; ശ്വാസകോശത്തിന് ക്ഷതം

കോഴിക്കോട് : നരിക്കുനിയിലെ സ്വകാര്യ സ്കൂളിൽ ഒൻപതാം ക്ലാസ്സുകാരൻ്റെ ക്രൂരമർദ്ദനത്തിന് ഇരയായി...

സാനിയ മിര്‍സയുടെ റെക്കോര്‍ഡ് തകര്‍ത്ത്  ജെന്‍സി ; 14 കാരി തിരുത്തിയത് 24 വർഷത്തെ റെക്കോര്‍ഡ്

കൊല്‍ക്കത്ത: പ്രൊഫഷണല്‍ ടെന്നീസിൻ്റെ സിംഗിള്‍സ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍...