Saturday, September 5, 2026

80-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം; ചെങ്കോട്ടയില്‍ ചരിത്രത്തിലാദ്യമായി വന്ദേമാതരം മുഴങ്ങി, തുടർന്ന് ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

Date:

ന്യൂഡല്‍ഹി: രാജ്യത്ത് എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ചരിത്രത്തിലാദ്യമായി വന്ദേമാതരം മുഴങ്ങിയ
ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്ന് മിനിറ്റ് നീണ്ട് നില്‍ക്കുന്ന ഗാനം പതാക ഉയര്‍ത്തുന്നതിന് മുമ്പ് പൂര്‍ണമായും ആലപിച്ചു. പിന്നാലെ വിവിധ സൈനിക വിഭാഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടേയും പരേഡ്. രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ എത്തിയത്.
രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്തി, വന്ദേ മാതരം എല്ലാ മനസുകളിലും അലയടിക്കുന്നു എന്ന് പറഞ്ഞായിരുന്നു തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാ വീടുകളിലും എല്ലാ മനസുകളിലും ഇന്ന് ദേശീയ പതാക പാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഉത്സാഹത്തോടെ പുതിയ സ്വപ്നങ്ങളിലേക്ക് ചുവട് വെക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച ധീരന്‍മാരെയും പ്രധാനമന്ത്രി അനുസ്മരിച്ചു.

സ്വാതന്ത്ര്യത്തിന് ശേഷം ആദ്യയമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി. വന്ദേ മാതരത്തിന്റെ 150 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഈ വേളയാണ് ഇതിന് ഏറ്റവും ഉചിതമെന്നും നരേന്ദ്ര മോദി പറഞ്ഞു. നമ്മള്‍ ചെറിയ സ്വപ്‌നങ്ങളുമായി മുന്നോട്ട് പോകേണ്ടവരല്ലെന്നും നമ്മുടെ ചിന്തകളില്‍ വലിയ സ്വപ്‌നങ്ങളുണ്ടാകണം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നമ്മുടെ സ്വപ്‌നങ്ങള്‍ ദൃഢമായിരിക്കണം. രാജ്യം വലിയ സ്വപ്‌നം കാണുന്നുണ്ടെന്നും 2047ഓടെ രാജ്യത്തെ വികസിത രാഷ്ടമാക്കി മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ മുഴുവന്‍ ജനതയുടേയും സ്വപ്‌നങ്ങള്‍ സഫലമാക്കേണ്ടതുണ്ട്. എല്ലാ വിഭാഗം ജനങ്ങളേയും ഉയര്‍ത്തിക്കൊണ്ടു വരുക എന്നതാണ് ലക്ഷ്യം. ജാതി മത വര്‍ഗ വർണ്ണ വ്യത്യസമില്ലാതെ അത് നടപ്പിലാക്കണം. ഇതിന്റെ തുടക്കമെന്നോണമാണ് രാജ്യത്തെ 25 കോടി ജനങ്ങല്‍ ദാരിദ്രത്തില്‍ നിന്ന് മുക്തരായത്. ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സാമ്പത്തിക മേഖലയാണ് ഇന്ത്യയുടേത്.

കഴിഞ്ഞ 12 വര്‍ഷം രാജ്യം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. എല്ലാ മേഖലയിലും വലിയ നേട്ടങ്ങള്‍ ഉണ്ടായി. ഡിജിറ്റല്‍ ഇന്നൊവേഷനില്‍ മുന്നോട്ട് പോയി. മൊബൈല്‍ നിര്‍മാണത്തില്‍, റെയിവേയില്‍, ഗ്യാസ് കണക്ഷന്‍ നല്‍കുന്നതില്‍, ഇന്‍ര്‍നെറ്റ് ഉല്‍പ്പാതനത്തിലും ഉപഭോഗത്തിലും, ദരിദ്രര്‍ക്കുള്ള ശൗചാലയ നിര്‍മാണത്തില്‍ വീട് നല്‍കുന്നതില്‍ അങ്ങനെ എല്ലാ മേഖലയിലും മുന്നോട്ടി പോയി. മെട്രോയടക്കം ഗതാഗത സംവിധാനത്തില്‍ വേഗത കൈവരിച്ചു. ഇതെല്ലാം കൊണ്ട് തന്നെ 2047ല്‍ വികസിത ഭാരതമാകുക എന്ന ലക്ഷ്യം വിദൂരമല്ല. ഒന്നുമില്ലായ്മ എന്നതില്‍നിന്ന് വികസനത്തേലേക്ക് രാജ്യം മാറുന്നെന്നും സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മാറ്റം ഉണ്ടായെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. പ്രതിരോധ രംഗത്ത് ഉത്പാദനം വര്‍ധിച്ചു. മറ്റു രാജ്യങ്ങളെ ആശ്രയിച്ച് ഇന്ത്യ ജീവിക്കേണ്ട സാഹചര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ഞു.

Share post:

Popular

More like this
Related

ഡൽഹിയിൽ കനത്ത മഴ ;  തിങ്കളാഴ്ച വരെ ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി : ഡൽഹിയിൽ തുടരുന്ന കനത്ത മഴ ശക്തമായ കാറ്റോടുകൂടി...

നനവാർന്ന കണ്ണുകളും പ്രതീക്ഷ വറ്റിയ മനസ്സുമായി 9 ദിവസം! ; നേപ്പാളില്‍ തുരങ്കത്തില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി സേന

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തെ തുടർന്ന് തുരങ്കത്തില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്ക് അത്ഭുതകരമായ...

‘ലിംഗപദവി പ്രകടിപ്പിക്കാത്ത കുട്ടികളെ ട്രാൻസ്ജെൻഡർ എന്ന് മുദ്രകുത്തരുത്’: ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്പെഷ്യൽ മോണിറ്റർ

തിരുവനന്തപുരം : ലിംഗപദവി പ്രകടിപ്പിക്കാത്ത കുട്ടികളെ ട്രാൻസ്ജെൻഡർ എന്ന് മുദ്രകുത്തരുതെന്ന് ദേശീയ...