Thursday, October 22, 2026

ഗതാഗത കമ്മീഷണര്‍ക്ക് പിന്നാലെ സെക്രട്ടറി ടി വി അനുപമയ്ക്കും സ്ഥാനചലനം

Date:

തിരുവനന്തപുരം : ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടിവി അനുപമയെ മാറ്റി. ഗതാഗത കമ്മീഷണര്‍ നാഗരാജുവിനെ മന്ത്രിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് നേരത്തെ മാറ്റിയതിന് പിന്നാലെയാണ് സെക്രട്ടറി അനുപമയ്ക്കും സ്ഥാനചലനം. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ആയിട്ടാണ് മാറ്റം. കൂടാതെ ഗതാഗത വകുപ്പിന്റെ (ഏവിയേഷന്‍, മെട്രോ, റെയില്‍വേ) മുഴുവന്‍ സമയ അധിക ചുമതലയും വഹിക്കും.

അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എംവിഡി ഉദ്യോഗസ്ഥ സംഘടന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍വ്വീസില്‍ ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെയെത്തിയ ഡി ബാലമുരളിയാണ് ഗതാഗത വകുപ്പിന്റെ പുതിയ സെക്രട്ടറി. ഭക്ഷ്യ സിവില്‍ സപ്ലൈസ് സ്‌പെഷ്യല്‍ സെക്രട്ടറി സ്ഥാനവും ബാലമുരളിക്കാണ്. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ പദവിയും നല്‍കി.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഡോ. ശര്‍മ്മിള മേരി ജോസഫിനെ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലകളില്‍ നിന്ന് ഒഴിവാക്കി. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പാണ് ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് ഉത്തരവായത്.

Share post:

Popular

More like this
Related

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: ‘ നാളെ ഹാജരാകാനാകില്ല’, ഇഡിക്ക് മറുപടി നല്‍കി പിണറായി വിജയന്‍

കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍...

ചെന്നൈയിൽ കൊടുംമ്പിരി കുത്തി മഴ; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ : ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴ പെയ്തിറങ്ങുന്ന സാഹചര്യത്തിൽ...

സൗദിയിൽ എണ്ണപ്പാടത്തും കിംഗ് ഫഹദ് വിമാനത്താവളത്തിലും ഹൂത്തി ആക്രമണം; 3 പേർ മരിച്ചു, ഇന്ത്യക്കാരനടക്കം 10 പേർക്ക് പരിക്ക്

റിയാദ്: സൗദിയിൽ എണ്ണപ്പാടത്തും കിംഗ് ഫഹദ് വിമാനത്താവളത്തിലും ഡ്രോൺ ആക്രമണം നടത്തി...