Friday, October 2, 2026

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടതായി സൂചന

Date:

[Photo Courtesy : Myanmar Now/X]

നേപിഡോ : മ്യാന്‍മറില്‍ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 20 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടതായി സൂചന. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ സഗയിങ് പ്രവിശ്യയിലെ സ്വെല്‍ ലെ ഓ ഗ്രാമത്തിലാണ് സംഭവം. ഒരാഴ്ചയായി നീണ്ടുനിന്ന ഒരു ധ്യാനക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. നൂറിലധികം പേര്‍ ഈ ക്യാമ്പില്‍ പങ്കെടുത്തിരുന്നതായാണ് ലഭ്യമായ വിവരം.

ഫൈറ്റര്‍ ജെറ്റ് വിമനത്തില്‍ നിന്നാണ് ബുദ്ധ വിഹാരത്തിന്റെ പരിസരത്തേക്ക് ബോംബുകളിട്ടതെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മ്യാങ് ടൗണ്‍ഷിപ്പ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓര്‍ഗനൈസേഷന്‍ വക്താവ് നവെ ഓ അറിയിച്ചു. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.

പതിനഞ്ച് മിനിറ്റ് ഇടവേളകളില്‍ രണ്ട് ബോംബുകളാണ് ബുദ്ധ വിഹാരത്തിന് സമീപത്ത് വര്‍ഷിച്ചതെന്ന് പരിസരവാസികള്‍ വ്യക്തമാക്കിയതായി അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. വീടുകളും സ്‌കൂളുകലും അഭയാര്‍ത്ഥി ക്യാമ്പുകളും ഉള്‍പ്പടെ ലക്ഷ്യമിട്ട് മ്യാന്‍മന്‍ സൈന്യം ആക്രമണങ്ങള്‍ നടത്തുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സൈനീക അട്ടിമറിയിലൂടെ 2021ലാണ് മ്യാന്‍മറില്‍ സൈന്യം അധികാരം പിടിച്ചെടുത്തത്.

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...