Saturday, November 14, 2026

ഇടുക്കി കല്ലാർകുട്ടി ഡാമിൻ്റെ എല്ലാ ഷട്ടറുകളും ഉയർത്തി; തീരവാസികൾക്ക് ജാഗ്രത നിർദ്ദേശം

Date:

ഇടുക്കി : ഇടുക്കി കല്ലാർകുട്ടി ഡാമിൻ്റെ അഞ്ച് ഷട്ടറുകളും ഒരടി വീതം ഉയർത്തി. തുറന്നുവിട്ട വെള്ളം മുതിരപ്പുഴയാറിലേക്കാണ് ചെന്നെത്തുക. അതുകൊണ്ടു തന്നെ  മുതിരപ്പുഴ, പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കനത്തമഴയെ തുടർന്ന് ഡാമിന്റെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും ഉയർത്തിയത്.

നേരത്തെ പാംബ്ല ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിരുന്നു.
ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് തീവ്രമായി തുടരുകയാണ്. അനിയന്ത്രിതമായി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മഴ ശക്തമായാൽ ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ ഷട്ടറുകൾ വീണ്ടും ഒരടി കൂടി ഉയർത്താനാണ് തീരുമാനം.

കേരളത്തിൽ  അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ജൂൺ  14 -16 തീയതികളിൽ  ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ  ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാദ്ധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 14  ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60  കിലോമീറ്റർ  വരെ വേഗതയിൽ കാറ്റ് ശക്തമാകാനും  സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഒരു ഇടവേളക്ക് ശേഷം മുതൽ വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആദ്യഘട്ടത്തിൽ പെയ്ത മഴയുടെ തീവ്രത വരും ദിവസങ്ങളിൽ ഉണ്ടാകില്ല എന്നുള്ളതാണ് കണക്കുകൂട്ടൽ. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വ്‌ളോഗര്‍ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍

കാസര്‍ഗോഡ് : വ്‌ളോഗര്‍ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടികൂടി ഡാന്‍സാഫ് സംഘം. കാസര്‍ഗോഡ്...

മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; സീനിയര്‍ ഡോക്ടര്‍ക്കെതിരെ കേസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് മെഡിക്കല്‍ ദന്തല്‍ പിജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന്...

ആനയിറങ്കൽ ഡാമിന്റെ ബഫർസോണിൽ കൈയേറ്റം ഒഴിപ്പിക്കുന്നു; 75 തൂണുകളും ആറ് ഗേറ്റുകളും പിഴുതുമാറ്റി

തൊടുപുഴ : ആനയിറങ്കൽ ഡാമിന്റെ ബഫർസോണിൽ കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറിയത്...

ട്രെയിനുകളിൽ ആർ എ സി സംവിധാനം നിർത്തലാക്കുന്നു; നീക്കം യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്ത്

ന്യൂഡൽഹി : ട്രെയിനുകളിൽ ആർഎസി സംവിധാനം നിർത്തലാക്കുന്നു. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ്...