Sunday, August 23, 2026

ഹോർമുസിൽ വീണ്ടും ആക്രമണം; കപ്പലിൽ ഉണ്ടായിരുന്ന 11 ഇന്ത്യക്കാരിൽ ഒരാളെ കാണാനില്ല, തിരച്ചിൽ തുടരുന്നു

Date:

[Photo Courtesy : X]

ന്യൂഡൽഹി : ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം. ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്നും അതിൽ ഒരു ഇന്ത്യക്കാരനെ കാണാതായിട്ടുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അദ്ദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

“ഒമാൻ തീരത്ത് ഇന്ന് പുലർച്ചെ നടന്ന വാണിജ്യ കപ്പലായ ജിഎഫ്എസ് ഗാലക്സിക്ക് നേരെയുണ്ടായ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യക്കാരിൽ ഇതുവരെ 10 പേരെ രക്ഷപ്പെടുത്തി, ഒരു ഇന്ത്യൻ പൗരനെ കാണാതായതായി റിപ്പോർട്ടുണ്ട്.” വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രസ്താവനയിൽ പറഞ്ഞു. മസ്കറ്റിലെ ഇന്ത്യൻ എംബസി തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ ഒമാനി അധികൃതരുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

ജിഎഫ്എക്സ് ഗാലക്സി എന്ന വാണിജ്യ കപ്പലാണ് ഒമാൻ തീരത്ത് ആക്രമിക്കപ്പട്ടത്. ഇറാൻ-അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാൻ അന്താരാഷ്ട്ര ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ഇറാൻ രം​ഗത്തെത്തിയിട്ടുണ്ട്. ഹോർമുസിൽ കപ്പലുകളെ ആക്രമിച്ചത് ധാരണ പൊളിക്കാൻ ലക്ഷ്യമിട്ട തീവ്ര വിഭാഗക്കാരാണെന്ന് ഇറാൻ സമ്മതിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന് മേൽ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. വിഷയത്തിൽ ചർച്ചകൾക്കുള്ള ശ്രമങ്ങളും സജീവമാണ്.

അയത്തുള്ള അലി ഖംനഇയുടെ വിലാപയാത്ര നടക്കുമ്പോൾ പ്രകോപനം ഒന്നുമില്ലാതെ ഹോർമുസിൽ കപ്പലുകളാക്രമിച്ച് മദ്ധ്യസ്ഥ രാഷ്ട്രങ്ങളെ വരെ പിണക്കിയതാരാണെന്നതാണ് ചോദ്യം. ധാരണ പൊളിക്കാൻ ലക്ഷ്യമിട്ട, ഇറാനുള്ളിലെ തന്നെ ഗ്രൂപ്പുകളാണെന്ന് ഇറാൻ സമ്മതിച്ചതായി അമേരിക്കൻ വൃത്തങ്ങളെ ഉദ്ദരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ധാരണകൾ പാലിക്കുന്നതിൽ ഇറാന്റെ വിശ്വാസ്യത സമീപരാഷ്ട്രങ്ങൾ പോലും സംശയിക്കുന്ന നിലയാണ്.

പാക് പ്രധാനമന്ത്രിയുമായി സംസാരിച്ച ഇറാൻ പ്രസിഡൻ്റ് ആരോപണം ഉന്നയിക്കുന്നത് ഇസ്രയേലിനും അമേരിക്കയ്ക്കും നേരെയാണ്. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ തന്റെ സ്വന്തം റിസ്ക്കിൽ എതിർപ്പുകൾ മറികടന്ന് അമേരിക്കയുമായി ഒപ്പിട്ട ധാരണയാണിത് എന്നത് ശ്രദ്ധേയമാണ്. ഇറാൻ പ്രതിരോധത്തിലായതോടെ അമേരിക്ക കടുപ്പിക്കുകയാണ്. യുറേനിയം ശേഖരം കൈമാറിയില്ലെങ്കിൽ ഇറാനുമായി കരാറില്ല എന്നാണ് ഒരു നിലപാട്.

കണ്ടെയ്നർ കപ്പലിന് നേരെയുള്ള ആക്രമണത്തെ തുടർന്ന് ഇറാനെതിരെ അമേരിക്ക പുതിയ സൈനിക ആക്രമണം ആരംഭിച്ചു. ഈ ആഴ്ച ഇറാന് നേരെയുള്ള  മൂന്നാമത്തെ അമേരിക്കൻ ആക്രമണമാണിത്. യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) റിപ്പോർട്ട് പ്രകാരം, യുഎസ് നടത്തിയ ഏറ്റവും പുതിയ ആക്രമണങ്ങളിൽ ഏകദേശം 140 ഇറാനിയൻ സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചതായി പറയുന്നു. ഇറാനിയൻ മിസൈൽ, ഡ്രോൺ സൈറ്റുകൾ, നാവിക ശേഷികൾ, വെടിമരുന്ന് സംഭരണ ​​സൗകര്യങ്ങൾ, ആശയവിനിമയ ശൃംഖലകൾ, തീരദേശ നിരീക്ഷണ സ്ഥലങ്ങൾ എന്നിവ ആക്രമിക്കപ്പെടതിൽ ഉൾപ്പെടുന്നു.

Share post:

Popular

More like this
Related

പാലക്കാട്‌ റെയിൽവെ ഡിവിഷൻ വിഭജനം: തിരുവോണ ദിനത്തിൽ സത്യാഗ്രഹത്തിനൊരുങ്ങി  യുഡിഎഫ് എം പിമാർ

പാലക്കാട് : പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധിച്ച് തിരുവോണ നാളിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം: കേരളത്തിന് നഷ്ടങ്ങൾ മാത്രം, കർണ്ണാടകക്ക് ഗുണവും!

കാസർഗോഡ് : പാലക്കാട്‌ റെയിൽവെ ഡിവിഷൻ വിഭജനം പൂർത്തിയാകുന്നതോടെ കേരളത്തിന് നിരത്തിവെയ്ക്കാവുന്നത്  ...

വാഹനങ്ങളിലെ മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി; ഓരോ നിയമലംഘനങ്ങൾക്കും 5000 രൂപ പിഴ

കൊച്ചി : വാഹനങ്ങളിൽ വരുത്തുന്ന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി...