Friday, October 2, 2026

പശ്ചിമേഷ്യയിൽ യുദ്ധഭീതി വിതച്ച് വീണ്ടും പോർമുഖം തുറക്കുന്നു ; 140 ഇറാനിയൻ കേന്ദ്രങ്ങൾ ആക്രമിച്ച് യുഎസ്, ക്രൂയിസ് മിസൈലുകളുമായി തിരിച്ചടിച്ച് ടെഹ്‌റാൻ

Date:

യുഎസ്-ഇറാൻ സംഘർഷം പുതിയ പോർമുഖം തുറക്കുകയാണ്. ഞായറാഴ്ചയുണ്ടായ ആക്രമണങ്ങൾ അപകടകരമായ തലത്തിലേക്കാണ് നീങ്ങുന്നത്. ഹോർമുസ് കടലിടുക്കിൽ ഞായറാഴ്ച ഒരു കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണമാണ് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വിതച്ചത്. മറുപടിയായി ഞായറാഴ്ച അമേരിക്ക ഇറാനെതിരെ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. 

ഇറാനിലെ ഏകദേശം 140 സ്ഥലങ്ങളെ ലക്ഷ്യം വെച്ചായിരുന്നു യുഎസ് സൈന്യത്തിന്റെ ആക്രമണം. മിസൈൽ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, വെടിമരുന്ന് ഡിപ്പോകൾ, ആശയവിനിമയ കേന്ദ്രങ്ങൾ എന്നിങ്ങനെ വിവിധ ഇടങ്ങളിലേക്ക് ആക്രമണം വർദ്ധിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.

യുഎസ് വ്യോമാക്രമണത്തിൽ ഒരു ഇറാനിയൻ സൈനികൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ജാസ്ക് തുറമുഖത്ത് അമേരിക്ക നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സായുധ സേനയുടെ നാവികസേനയിലെ ലെഫ്റ്റനന്റ് ഹമീദ്രേസ ദെഹ്ഗാനി കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങൾ പറയുന്നു.

അതേസമയം, യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ എന്നിവയുൾപ്പെടെ നിരവധി ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം അഴിച്ചുവിട്ടു. ഖോറമാബാദിലെ ഐആർജിസി എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ പുതിയ വ്യോമ പ്രതിരോധ സംവിധാനമായ ഒരു ക്രൂയിസ് മിസൈലും വെടിവച്ചു വീഴ്ത്തി.

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...