Tuesday, October 13, 2026

സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ നിയമസഭ, പ്രമേയം പാസായി; വിദേശ സർവ്വകലാശാലകളെയും സ്വാഗതം ചെയ്യും

Date:

തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മാർച്ച് മാസത്തിൽ നിയമസഭ പാസാക്കി ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ സർക്കാർ. കേരള നിയമസഭയിൽ ഇതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അവതരിപ്പിച്ച പ്രമേയം പാസായി. ചട്ടം 118 അനുസരിച്ച് മന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതികൾ തള്ളിയാണ് സഭ പാസാക്കിയത്.

പുതിയ സ്വകാര്യ സർവ്വകലാശാലാനിയമത്തിൽ വിദേശ സർവ്വകലാശാല സ്ഥാപിക്കുന്നതിനും വ്യവസ്ഥ ചെയ്യും. ആഗോള റാങ്കിങ് പട്ടികയിൽ 500 എണ്ണത്തിൽ വരുന്ന സ്ഥാപനങ്ങൾക്ക് രാജ്യത്ത് അനുമതി നൽകാം എന്ന മാർഗരേഖ കേന്ദ്രം നൽകിയിട്ടുണ്ട്. എന്നാൽ എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ വാശി കാണിച്ചതായി ആരോപണമുയർന്നിരുന്നു. എന്നാൽ വിദേശ സർവ്വകലാശാലകളുമായുള്ള സഹകരണം എൽഡിഎഫ് സർക്കാരിന്റെ ബില്ലിൽ അനുവദിച്ചിരുന്നു. അതേസമയം ഈ വിദേശ സർവ്വകലാശാലാ വിരുദ്ധതയുടെ യുക്തി വ്യാപകമായി ചോദ്യം ചെയ്യപ്പെടുകയുമുണ്ടായി. ഉന്നത വിദ്യാഭ്യാസത്തിൽ സ്വകാര്യവൽക്കരണം നടക്കുകയും, എന്നാൽ ഗുണനിലവാരമുള്ള വിദേശ സ്ഥാപനങ്ങൾ കേരളത്തിലേക്ക് വരുന്നത് തടയുകയും ചെയ്യുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. നിലവാരം കുറഞ്ഞ സ്വദേശി സർവ്വകലാശാലകളിലേക്ക് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗം ചുരുങ്ങിപ്പോകും എന്നതായിരുന്നു ആശങ്ക.

കേരള നിയമസഭ പാസാക്കിയ ബില്ല് ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചതായിരുന്നു. എന്നാൽ അദ്ദേഹം ബില്ലിൽ ഒപ്പിടാൻ വിസമ്മതിച്ചു. പകരം ബിൽ രാഷ്ട്രപതിയുടെ പരിഗണനക്കായി നൽകി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വികസനവുനമായി ബന്ധപ്പെട്ട നിർണ്ണായകമായ ഈ ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. വിദ്യാഭ്യാസരംഗത്തെ മുരടിപ്പിന് ഇത് കാരണമാകുമെന്ന് അന്ന് ഭരണപക്ഷം വാദമുയർത്തിയെങ്കിലും പരിഹാരമുണ്ടായില്ല.

അതെസമയം രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബില്ലിൽ ഭൂമിയുടെ നിർബ്ബന്ധിത ഉടമസ്ഥത, കൈവശാവകാശം, നിർബ്ബന്ധിത സുരക്ഷ, സ്ഥിര നിക്ഷേപം എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയിരുന്നതായി റോജി എം ജോൺ അറിയിച്ചു. ഈ സാഹചര്യത്തിലാണ് നിലവിലെ നിയമനിർമ്മാണവുമായി മുന്നോട്ട് പോകുവാൻ സർക്കാർ താത്പര്യപ്പെടാത്തതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിൽ അനിശ്ചിതത്വം തുടരുന്നതിന് സർക്കാരിന് താൽപ്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. സ്വകാര്യ സർവ്വകലാശാലകളെ സംബന്ധിച്ച് സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.

സ്വകാര്യ – വിദേശ- കൽപ്പിത സർവ്വകലാശാലകൾ സ്ഥാപിതമാക്കുന്നതിന് നിയമനിർമ്മാണത്തിലേക്ക് കടക്കണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. 2025 ൽ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബില്ലിൽ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ സ്വകാര്യ – വിദേശ സർവ്വകലാശാല ബില്ല് പാസാക്കുകയും, അതനുസരിച്ച് ഇത്തരം സർവ്വകലാശാലകൾ പ്രവർത്തിച്ച് മുന്നോട്ടു പോവുകയുമാണ്. കേരളത്തിൽ ബില്ലിലെ അനിശ്ചിതത്വംമൂലം ഇത് സാദ്ധ്യമല്ലാതായി. മുൻ സർക്കാർ ഏക കണ്ഠമായി ബിൽ പാസാക്കിയെങ്കിലും വ്യവസ്ഥകളിലെ ആശങ്ക പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി വി ഡി സതീശൻ സഭയിൽ വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ – വിദേശ-കൽപ്പിത സർവ്വകലാശാലകളുടെ കാര്യത്തിൽ കൃത്യമായ കാഴ്ച്ചപ്പാട് സർക്കാരിനുണ്ടെന്നും, ഇത് സ്ഥാപിതമാക്കുന്നതിന് നിയമനിർമ്മാണത്തിലേക്ക് കടക്കണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും റോജി സഭയിൽ വ്യക്തമാക്കി.

Share post:

Popular

More like this
Related

നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ് ; പ്രതിയെ ജുവനൈല്‍ ഹോമിൽ വിടാനുള്ള പോലീസ് നീക്കത്തിൽ പ്രതിഷേധം

കൊച്ചി : നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ...

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....