Tuesday, October 20, 2026

മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം ; അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ

Date:

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്ര സര്‍ക്കാർ അനുമതി നിഷേധിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് അനുമതി നിഷേധിച്ചത്. ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു. കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. ഈ മാസം 16 മുതൽ നവംബർ 9 വരെ വിവിധ  ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു മുഖ്യമന്ത്രി അനുമതി തേടിയത്.

ഈ മാസം 16ന് ബഹ്റൈനിൽ ആയിരുന്നു ആദ്യ പരിപാടി നിശ്ചയിച്ചിരുന്നത്. മലയാള ഭാഷയുടെ പ്രചാരണത്തിനായി മലയാളം മിഷൻ സംഘടിപ്പിക്കുന്ന മലയാളോത്സവം ഉൾപ്പെടെ നിരവധി പ്രധാന പരിപാടികളാണ് നിശ്ചയിച്ചിരുന്നത്. പ്രവാസി മലയാളികളുമായി നേരിട്ടുള്ള സംവാദങ്ങളും സംഘടിപ്പിച്ചിരുന്നു. ശേഷം 17 മുതല്‍ 19 വരെ സൗദി അറേബ്യയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനായിരുന്നു പദ്ധതി. ദമാമിലും ജിദ്ദയിലും റിയാദിലും പരിപാടികൾ നിശ്ചയിച്ചിരുന്നു. ഒമാനിൽ 24, 25 തീയതികളിൽ മസ്ക്കറ്റിലും സലാലയിലുമായിരുന്നു പരിപാടികൾ. 30ന് ഖത്തറിലും നവംബർ 7ന് കുവൈറ്റിലും നവംബർ 9ന് അബുദാബിയിലും അവസാനിക്കുന്ന രീതിയിലായിരുന്നു പര്യടനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹിയിൽ പ്രതിഷേധം തുടർന്ന് സിപിഐ(എം); ഗ്യാനേഷ് കുമാറിൻ്റെ കോലം കത്തിച്ചു

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള...

‘സെൻസസ് നിയമങ്ങളിലെ ഭേദഗതികൾ പിൻവലിക്കുന്നതിന് ഇടപെടണം’- രാഷ്ട്രപതിക്ക് കത്തയച്ച് എംഎ ബേബി

ന്യൂഡൽഹി : സെൻസസ് നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവന്നതിനെതിരെ സിപിഐ(എം) രംഗത്ത്. ഭേദഗതി...

ഒടുവിൽ വഴങ്ങി, വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിനും പ്രാതിനിധ്യം; തൊടിയൂർ മുഹമ്മദ് കുഞ്ഞി പുറത്തുപോകും

കോഴിക്കോട് : പ്രതിഷേധം ശക്തമാകവെ കാന്തപുരം വിഭാഗത്തിനും കേരള വഖഫ് ബോർഡിൽ...

‘സിജെപി നേതാക്കൾക്ക് ജാമ്യം നിഷേധിച്ചത് കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടത്’ – അഭിഭാഷക രത്ന സിങ്

ന്യൂഡൽഹി : സിജെപി നേതാക്കൾക്ക് ജാമ്യം നിഷേധിച്ച വിധി കോടതിയിൽ ചോദ്യം...