Tuesday, October 13, 2026

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയർപേഴ്സണും ഡെപ്യൂട്ടി ചെയർപേഴ്സണും രാജിവെച്ചു; അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെയാണ് രാജി

Date:

പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയർപേഴ്സണും ഡെപ്യൂട്ടി ചെയർപേഴ്സണും രാജിവെച്ചു. മൂന്ന് വിമത ബിജെപി അംഗങ്ങളെ കൂട്ടുപിടിച്ച് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ പരിഗണിക്കാനിരിക്കെയാണ് രണ്ടു പേരുടെയും രാജി. ചെയർപേഴ്‌സൺ സുശീല സന്തോഷും ഡെപ്യൂട്ടി ചെയർപേഴ്സൺ യു രമ്യയുമാണ് രാജിവെച്ചത്. എൽഡിഎഫിൻ്റെ അവിശ്വാസത്തെ യുഡിഎഫും പിന്തുണച്ചിരുന്നു.

അംഗങ്ങൾ രാജി വെച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് പന്തളത്ത് എൽഡിഎഫ് പടക്കം പൊട്ടിച്ചു. രാജി ജനാധിപത്യത്തിൻ്റെ വിജയമെന്ന് യുഡിഎഫ് അംഗങ്ങളും പ്രതികരിച്ചു. വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് രാജിയെന്ന് സുശീല സന്തോഷ് പറഞ്ഞു. ബിജെപിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് പന്തളം നഗരസഭയിൽ മൂന്ന് ബിജെപി അംഗങ്ങൾ ഉയർത്തിയ കലാപക്കൊടിയാണ് അവിശ്വാസത്തിലേക്ക് വഴി നയിച്ചത്. 

വ്യക്തിപരായ കാരണം കൊണ്ടാണ് സുശീലയും രമ്യയും രാജിവെച്ചതൊന്നും നഗരസഭ ബിജെപി തന്നെ ഭരിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് വി എ സൂരജ് പറഞ്ഞു. പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇരുവരും രാജി സന്നദ്ധത അറിയിച്ചത് പാർട്ടി അംഗീകരിക്കുകയായിരുന്നുവെന്നും ഭരണത്തിൽ തിരിച്ചെത്തുമെന്നും സൂരജ് കൂട്ടിച്ചേർത്തു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വാട്ടർ മെട്രോ പദ്ധതി നിർമ്മിതിയ്ക്കായി കെഎംആർഎൽ വിദേശ രാജ്യങ്ങളിലേക്ക്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലും കൊച്ചി...

നാട്ടിക ടോൾ പിരിവിൽ പ്രതിഷേധം; എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

തൃശൂർ : ദേശീയപാത നാട്ടികയിൽ ടോൾ പിരിവ് പുന:രാരംഭിച്ചതിന് പിന്നാലെ പ്രതിഷേധം...

കടുത്ത സുരക്ഷാവലയം മറികടന്ന് ജന്തർ മന്ദറിൽ പറന്നിറങ്ങി ‘പാറ്റകൾ’; പ്രതീകാത്മക സമരത്തിൽ ഞെട്ടിത്തരിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി : ജന്തർ മന്ദറിൽ പ്രതിഷേധിക്കാനുളള അനുമതി നിഷേധിച്ചതിൽ, കടുത്ത സുരക്ഷാവലയം...