Thursday, October 29, 2026

ചേരാനെല്ലൂർ കാർ അപകടം; 17കാരന്റെ പിതാവായ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Date:

കൊച്ചി : ചേരാനെല്ലൂർ കാർ അപകടത്തിൽ മുഖ്യപ്രതിയായ 17കാരന്റെ പിതാവായ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി .
മൂന്‍ക്കൂര്‍ ജാമ്യപേക്ഷ പരിഗണിച്ചാണ് കോടതി താത്കാലികമായി ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞത്. അദ്ദേഹം ജുഡീഷ്യല്‍ ഓഫീസര്‍ അല്ലേയെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും ചോദിച്ചിരുന്നു
ജഡ്ജിയെ നടപടിക്രമങ്ങൾ പാലിച്ച് ചോദ്യം ചെയ്യാമെന്ന് പോലീസിനോടും ചോദ്യം ചെയ്യലിനും അന്വേഷണത്തിനും സഹകരിക്കണമെന്ന് ജഡ്ജിയോടും ഹൈക്കോടതി നിർദ്ദേശിച്ചു.

പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതാണ് ജഡ്ജിക്ക് എതിരെയുള്ള കുറ്റം..മകന്‍ കാറുമായി പുറത്തുപോയത് തന്റെ അറിവോടെയല്ലെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ജഡ്ജിയുടെ വാദം. മകന്‍ വഹനം എടുത്തത് അറിയില്ലെന്നും താന്‍ വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ജഡ്ജി ജാമ്യാപേക്ഷയില്‍ വാദിച്ചു. വാഹന ഉടമ ആയതുകൊണ്ട് മാത്രം തനിക്കെതിരെ കേസെടുക്കാനാകില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം എറണാകുളം പോലീസ് ക്ലബ്ബിൽ മൂന്നു മണിക്കൂറോളമാണ് ജഡ്ജിയെ ചോദ്യം ചെയ്തത്. സമാന്തരമായി ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റിൽ ക്രൈം ബ്രാഞ്ച് സംഘത്തിൻ്റെ പരിശോധനയും നടന്നിരുന്നു. ചേരാനെല്ലൂർ വാഹനാപകട കേസിൽ രണ്ടാം പ്രതിയാണ് വാഹന ഉടമയും പ്രതിയുടെ പിതാവുമായ അഡീഷണൽ ജഡ്‌ജി.

ക്രൈം ബ്രാഞ്ച് എ സി പി മനോജ്, സെൻട്രൽ എ സി പി സിബി ടോം എന്നിവരുടെ നേതൃത്വത്തിൽ ആദ്യ ദിനം ചോദ്യം ചെയ്ത് വ്യാഴാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയാണ് ജഡ്ജിയെ വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് സാദ്ധ്യത മുന്നിൽ കണ്ട് മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ജഡ്ജി ഹൈക്കോടതിയെ സമീപിച്ചത്.

ജഡ്ജിയുടെ മൂന്‍കൂര്‍ ജാമ്യത്തെ വാഹനാപകടത്തിൽ മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം എതിര്‍ത്തിരുന്നു. കേസില്‍ നീതി നടപ്പായില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമങ്ങള്‍ ജഡ്ജി നടത്തുന്നുണ്ടെന്നും അങ്ങനെയാണ് കേസ് ഹൈക്കോടതിയില്‍ എത്തിയതെന്നും കുടുംബം ആരോപിച്ചു. ഗസറ്റഡ് റാങ്കിന് മുകളിലുള്ള വ്യക്തിയാണ് ജഡ്ജി. അതിനാലാണ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജഡ്ജി കേസില്‍ നിന്ന് ഊരിപോരാനുള്ള സകല തന്ത്രങ്ങളും പയറ്റുന്നുണ്ട്. ഞങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്നും ജയബാലകൃഷ്ണന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

Share post:

Popular

More like this
Related

കൊല്ലം കള്ളനോട്ട് കേസ്: വിപുലമായ അന്വേഷണത്തിന് എസ്‌ഐടി; പ്രതി ജാമ്യത്തിനായി കോടതിയില്‍

കൊല്ലം : കൊല്ലം കള്ളനോട്ട് കേസിൽ വിപുലമായ അന്വേഷണത്തിനായി  പ്രത്യേക അന്വേഷണ...

കൊച്ചി മെട്രോ നിയമനം : വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവുമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: കൊച്ചി മെട്രോ നിയമനങ്ങളില്‍ വ്യാപക ക്രമക്കേടുകളും സ്വജനപക്ഷപാതവുമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്....

ഇനി 24 മണിക്കൂറും റേഷൻ വാങ്ങാം; സംസ്ഥാനത്ത് ജില്ലകൾ തോറും ഗ്രെയിൻ എടിഎം വരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് 24 മണിക്കൂറും റേഷൻ വാങ്ങാനുള്ള സൗകര്യമൊരുങ്ങന്നു. റേഷൻ...

‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’; ഇന്ത്യാ മുന്നണി റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമായി ഡൽഹിയിൽ നവംബർ...