Thursday, October 29, 2026

കൊല്ലം കള്ളനോട്ട് കേസ്: വിപുലമായ അന്വേഷണത്തിന് എസ്‌ഐടി; പ്രതി ജാമ്യത്തിനായി കോടതിയില്‍

Date:

കൊല്ലം : കൊല്ലം കള്ളനോട്ട് കേസിൽ വിപുലമായ അന്വേഷണത്തിനായി  പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. എസിപി ആര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം കേസ് അന്വേഷിക്കും. കേസില്‍ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയല്‍ പുരയിടത്തില്‍ സിബിയോണ്‍ (37) അറസ്റ്റിലായിരുന്നു.

സിബിയോണിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ ഒക്ടോബർ 16-ന് പള്ളിത്തോട്ടം പോലീസിൽ പരാതി നൽകിയതാണ് കേസിൽ വഴിത്തിരിവായത്. താമസിയാതെ സിബിയോൺ വീട്ടിൽ തിരിച്ചെത്തിയെങ്കിലും  മൊഴികളിലെ വൈരുദ്ധ്യം പോലീസിന് സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്.

രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന കള്ളനോട്ട് അച്ചടിക്കാനുള്ള സാമഗ്രികൾ (പ്രിന്ററുകൾ, 500 രൂപയുടെ നോട്ട് ഡിസൈൻ പ്രിന്റ് ചെയ്ത പേപ്പർ കെട്ടുകൾ, നോട്ട് എണ്ണുന്ന യന്ത്രം), 5 ലക്ഷത്തോളം രൂപ, 43 പവനിലധികം സ്വർണാഭരണങ്ങൾ തുടങ്ങിയവ കണ്ടെടുത്തു.

സിബിയോണിന്റെ ഉടമസ്ഥതയിലുള്ള തങ്കശ്ശേരി വാടി ഹാർബറിലെ 10-ാം നമ്പർ ലോക്കറിൽ നിന്ന് 22.460 കിലോഗ്രാം തിമിംഗല ഛർദി (ഏകദേശം 22 മുതൽ 25 കോടി രൂപ വിലമതിക്കുന്നത്) പൊലീസ് പിടികൂടി. തുടർന്നാണ് കേസിന്റെ സമഗ്രമായ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ആർബിഐയുടെ വിദഗ്ധ സംഘവും അന്വേഷണം നടത്തുന്നുണ്ട്. സെബിയോണിന് പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അതിനിടെ, കേസിലെ പ്രതിയായ സെബിയോണ്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഹർജി കോടതി നാളെ പരി​ഗണിക്കും.

Share post:

Popular

More like this
Related

കൊച്ചി മെട്രോ നിയമനം : വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവുമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: കൊച്ചി മെട്രോ നിയമനങ്ങളില്‍ വ്യാപക ക്രമക്കേടുകളും സ്വജനപക്ഷപാതവുമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്....

ഇനി 24 മണിക്കൂറും റേഷൻ വാങ്ങാം; സംസ്ഥാനത്ത് ജില്ലകൾ തോറും ഗ്രെയിൻ എടിഎം വരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് 24 മണിക്കൂറും റേഷൻ വാങ്ങാനുള്ള സൗകര്യമൊരുങ്ങന്നു. റേഷൻ...

‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’; ഇന്ത്യാ മുന്നണി റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമായി ഡൽഹിയിൽ നവംബർ...

‘തീരദേശ മേഖലയെ തീറെഴുതി കൊടുക്കാൻ അനുവദിക്കില്ല’: മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം....