Thursday, October 29, 2026

കോവളം സ്പാ പീഡനക്കേസ്: മുഖ്യ ഇടനിലക്കാരി പിടിയിൽ; പിന്നിൽ വലിയ പെൺവാണിഭ സംഘമെന്ന് പോലീസ്

Date:

തിരുവനന്തപുരം : പെൺകുട്ടിയെ കോവളത്തെ സ്പാ സെന്ററിലെത്തി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യ ഇടനിലക്കാരി പിടിയിൽ. ആഡ്രാ സ്വദേശിയായ ബേസിൽ വാണിയാണ് പിടിയിലായത്. ഇവരെ ബംഗളൂരുവിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവളം സി.ഐ ബി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.എച്ച്‌ .ഒ ഷീന,എസ്‌ഐ ഷിജു , ഉൾപ്പെട്ട പോലീസ് സംഘമാണ് ബംഗളൂരുവിൽ നേരിട്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നിൽ വലിയൊരു പെൺവാണിഭ-മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് നിഗമനം. ഇന്നലെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ മായ അറസ്റ്റിലായിരുന്നു. സ്പാ നടത്തിപ്പിൽ മായയ്ക്കും പങ്കുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായിട്ടുള്ളത്. തിരുവനന്തപുരം കോർപ്പറേഷൻ ഉല്ലൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപ്, പെൺകുട്ടിയുടെ മാതൃ സഹോദരിയും ഭർത്താവും, സ്പാ ഉടമകൾ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഏറ്റവും ഒടുവിലായി ഇടനിലക്കാരിയായ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ മായയാണ് അറസ്റ്റിലായത്.

കോവളത്തെ ‘ഡ്രീംസ് ആയുർവേദിക് സ്പാ’ കേന്ദ്രീകരിച്ചാണ് പ്രായപൂർത്തിയാകാത്ത 16 വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായത്. ആന്ധ്രാപ്രദേശ് സ്വദേശിയായ പെൺകുട്ടിയെ ബന്ധുക്കളാണ് തിരുവനന്തപുരത്ത് എത്തിച്ചത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോവളത്തിന് പുറമെ തമിഴ്നാട് (ഗുഡുവാഞ്ചേരി, ചെന്നൈ), മുംബൈ എന്നിവിടങ്ങളിലെ സ്പാകളിലും വെച്ച് പീഡനം നടന്നതായും പോലീസ് കണ്ടെത്തി.

Share post:

Popular

More like this
Related

ചേരാനെല്ലൂർ കാർ അപകടം; 17കാരന്റെ പിതാവായ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ചേരാനെല്ലൂർ കാർ അപകടത്തിൽ മുഖ്യപ്രതിയായ 17കാരന്റെ പിതാവായ ജഡ്ജിയുടെ...

കൊല്ലം കള്ളനോട്ട് കേസ്: വിപുലമായ അന്വേഷണത്തിന് എസ്‌ഐടി; പ്രതി ജാമ്യത്തിനായി കോടതിയില്‍

കൊല്ലം : കൊല്ലം കള്ളനോട്ട് കേസിൽ വിപുലമായ അന്വേഷണത്തിനായി  പ്രത്യേക അന്വേഷണ...

കൊച്ചി മെട്രോ നിയമനം : വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവുമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: കൊച്ചി മെട്രോ നിയമനങ്ങളില്‍ വ്യാപക ക്രമക്കേടുകളും സ്വജനപക്ഷപാതവുമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്....

ഇനി 24 മണിക്കൂറും റേഷൻ വാങ്ങാം; സംസ്ഥാനത്ത് ജില്ലകൾ തോറും ഗ്രെയിൻ എടിഎം വരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് 24 മണിക്കൂറും റേഷൻ വാങ്ങാനുള്ള സൗകര്യമൊരുങ്ങന്നു. റേഷൻ...