Tuesday, October 13, 2026

ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പ്; രണ്ട് മലയാളികൾ കൂടി റിമാൻഡിൽ

Date:

കൊച്ചി: ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന കേസിൽ രണ്ട് മലയാളികൾ കൂടി റിമാൻഡിൽ. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോർട്ട് കൊച്ചി സ്വദേശി വർഗീസ് എന്നിവരാണ് പിടിയിലായത്. രണ്ടു പേരെയും നാല് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷ കൊച്ചിയിലെ പിഎംഎൽഎ കോടതി അനുവദിച്ചു.

1600 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. ജനുവരി മാസത്തിൽ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ 4 പേരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. സാധാരണക്കാരുടെ പക്കൽ നിന്ന് രേഖകൾ സ്വന്തമാക്കി അവരറിയാതെ തട്ടിപ്പിനായി ബാങ്ക് അക്കൗണ്ട് ഒരുക്കി നൽകിയവരാണ് സയ്യിദ് മുഹമ്മദും വർഗീസും. നേരത്തെ അറസ്റ്റിലായ നാല് പ്രതികൾ ലോൺ ആപ്പ് വഴി നിരവധി പേരിൽ നിന്ന് തട്ടിച്ച പണം സിംഗപ്പൂരിലേക്ക് മാറ്റി ക്രിപ്റ്റോ നിക്ഷേപം നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ് ; പ്രതിയെ ജുവനൈല്‍ ഹോമിൽ വിടാനുള്ള പോലീസ് നീക്കത്തിൽ പ്രതിഷേധം

കൊച്ചി : നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ...

സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ നിയമസഭ, പ്രമേയം പാസായി; വിദേശ സർവ്വകലാശാലകളെയും സ്വാഗതം ചെയ്യും

തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മാർച്ച് മാസത്തിൽ നിയമസഭ പാസാക്കി...

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...