Monday, August 24, 2026

കോവിഡ് : 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 6 പേർ മരിച്ചു; രോഗികളുടെ എണ്ണം 7,000 കടന്നു

Date:

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം 7,121 ആയി.  കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകളാണിത്. 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ മൂന്നും കർണാടകയിൽ രണ്ടും മഹാരാഷ്ട്രയിൽ ഒന്നും ഉൾപ്പെടെ 6 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലാണ് ഒറ്റ ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 170 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. ഇതോടെ സംസ്ഥാനത്തെ ആക്ടീവ് കോവിഡ് ബാധിതരുടെ എണ്ണം 2,223 ആയി ഉയർന്നു. തൊട്ടുപിന്നാലെ ഗുജറാത്തിൽ 114 പുതിയ അണുബാധകളും 1,223 സജീവ കേസുകളും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 100 പുതിയ കേസുകളും ആകെ 459 സജീവ അണുബാധകളും റിപ്പോർട്ട് ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.
കേരളത്തിൽ കോവിഡ് -19 ബാധിച്ച് 87 വയസ്സുള്ള ഒരു സ്ത്രീയും മറ്റ് രോഗങ്ങളുണ്ടായിരുന്ന 69 ഉം 78 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരും മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഈടാക്കാൻ തീരുമാനമെടുത്ത് ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍

ടെഹ്റാൻ : ഇറാൻ-അമേരിക്ക സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഒരു വശത്ത് നടക്കവെ,...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ 0.1% നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് ജസ്റ്റിസ് പി ബി വരാലെ

നാസിക് : കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ 0.1 ശതമാനം വിനിയോഗിച്ചിരുന്നെങ്കിൽ 100...

സർക്കാർ വാഗ്ദാനങ്ങള്‍ ലംഘിച്ചു ; വീണ്ടും സമരത്തിനൊരുങ്ങി സി.ജെ.പി

ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരേ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനത പാർട്ടി....