Sunday, October 4, 2026

ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയുടെ ആക്സിയം -4 ദൗത്യ വിക്ഷേപണം 4-ാം തവണയും മാറ്റി

Date:

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാന്‍ഷു ശുക്ല ഉള്‍പ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4-ന്റെ വിക്ഷേപണം നാലാം തവണയും മാറ്റി. പോസ്റ്റ്-സ്റ്റാറ്റിക് ഫയർ ബൂസ്റ്റർ പരിശോധനകളിൽ ദ്രാവക ഓക്‌സിജൻ (LOx) ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപനം മാറ്റിയത്. പുതിയ വിക്ഷേപണ തീയ്യതി പിന്നീടറിയിക്കും.

മോശം കാലാവസ്ഥ കാരണമാണ് ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട് 5:55-ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം ബുധനാഴ്ച വൈകീട്ട് 5:30-ലേക്ക്
വിക്ഷേപണം മാറ്റിയത്. അതിനാണ് വീണ്ടും തടസ്റ്റം നേരിട്ടത്.
മേയ് 29-നായിരുന്നു യഥാര്‍ത്ഥത്തില്‍ ആക്‌സിയോം-4 ദൗത്യത്തിന്റെ വിക്ഷേപണം നടത്താന്‍ നിശ്ചയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ അത് ജൂണ്‍ എട്ടിലേക്ക് മാറ്റുകയായിരുന്നു. തയ്യാറെടുപ്പുകള്‍ക്കായി കൂടുതല്‍ സമയം ആവശ്യമായതിനാല്‍ വിക്ഷേപണം ജൂണ്‍ 10-ലേക്ക് മാറ്റി. ഇതിന് ശേഷം വീണ്ടും ജൂൺ 11 ലേക്ക് വിക്ഷേപണത്തിയ്യതി മാറ്റിയത്

ശുഭാന്‍ഷു ശുക്ല അടക്കം നാലുപേരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തിക്കുന്ന ദൗത്യമാണ് ആക്സിയോം-4. ഇവര്‍ സഞ്ചരിക്കുന്ന ഡ്രാഗണ്‍ പേടകം വഹിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ നിര്‍ണായകമായ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.
നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരൻ വീണ്ടും ബഹിരാകാശത്തേക്ക് പോകുന്നത്. അതിനാൽ രാജ്യം ഉറ്റുനോക്കുന്ന ദൗത്യമാണ് ആക്‌സിയോം-4. പഞ്ചാബിലെ പാട്യാലയിൽ നിന്നുള്ള രാകേഷ് ശര്‍മ്മയാണ് ബഹിരാകാശത്തേക്ക് പറന്ന ആദ്യ ഇന്ത്യക്കാരന്‍. 1984-ല്‍ റഷ്യന്‍ സോയൂസ് ടി-11 ദൗത്യത്തിന്റെ ഭാഗമായാണ് ശര്‍മ്മ ബഹിരാകാശത്തേക്ക് പോയത്. ഇതുകഴിഞ്ഞ് 41 വര്‍ഷത്തിനിപ്പുറമാണ് രാകേഷ് ശര്‍മ്മയുടെ പിന്‍ഗാമിയാകാന്‍ ശുഭാന്‍ഷു ശുക്ല തയ്യാറെടുക്കുന്നത്.

ആക്‌സിയോം-4 ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാന്‍ഷു ശുക്ല. അമേരിക്കയില്‍ നിന്നുള്ള മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു, പോളണ്ടില്‍ നിന്നുള്ള സ്ലാോഷ് ഉസ്നാന്‍സ്‌കി-വിസ്നിയേവ്സ്‌കി എന്നിവരാണ് ശുഭാന്‍ഷുവിന്റെ സഹയാത്രികര്‍

ആക്സ്-4 ദൗത്യസംഘം  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 14 ദിവസം വരെ ചെലവഴിക്കും, നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. മൈക്രോഗ്രാവിറ്റി, ലൈഫ് സയൻസസ്, മെറ്റീരിയൽ സയൻസസ് തുടങ്ങിയ മേഖലകളിൽ ഇവ ശ്രദ്ധ കേന്ദ്രീകരിക്കും, കൂടാതെ 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരുമായി സഹകരിച്ച് ഇത് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എംഡിഎംഎയുമായി മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; പ്രതികളിലൊരാൾ വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭർത്താവ്

തൊടുപുഴ : ഇടുക്കി വണ്ണപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മുസ്ലിം ലീഗ്...

‘ഇല്ലാത്ത’ രാജി പിൻവലിച്ച് ആർ ശ്രീലേഖ ; നേതൃത്വം ഇടപെട്ടതോടെ വാട്സ്ആപ്പിലെ രാജി സന്ദേശം ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം : കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാത്ത രാജികത്ത് പിൻവലിച്ച് തിരുവനന്തപുരം കോർപ്പറേഷൻ...