തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കി കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ. ഇതു സംബന്ധിച്ച് വിവിധ സർവ്വീസ് സംഘടനകൾക്ക് അഡീഷണൽ സെക്രട്ടറി അനിൽ ജോണി കത്തയച്ചു. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. ഇതേ വിഷയത്തിൽ നേരത്തെയും യോഗം ചേർന്നിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് അവസാനമായി വിഷയത്തിൽ യോഗം ചേർന്നത്.
ശനിയാഴ്ച കൂടി അവധി നൽകുന്നത് സംഘടനകൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ ഇതോടൊപ്പം നിലവിലെ പൊതു അവധികൾ വെട്ടിക്കുറയ്ക്കാൻ സർക്കാർ ശ്രമിക്കുന്നത് അംഗീകരിക്കില്ല എന്ന നിലപാടിലാണ് സംഘടനകൾ. പ്രവൃത്തി സമയം കൂട്ടുന്ന കാര്യം സംഘടനകൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, പൊതു അവധിയും കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്ന് സംഘടനകൾ അറിയിച്ചു.
