Saturday, October 10, 2026

‘ഡൽഹിയിൽ പ്രതിഷേധക്കാരെ BJP-RSS പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു’;  വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി

Date:

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഡല്‍ഹി പോലീസിന്റെ മുന്നില്‍വെച്ചാണ് ആക്രമണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു.

ഒരു പെണ്‍കുട്ടിയെ അടക്കം ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. ‘ഡല്‍ഹി പൊലീസിന്റെ കണ്‍മുന്നില്‍വെച്ച് ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ പ്രതിഷേധക്കാരെ മര്‍ദിക്കുന്നു. മോദി-ഷാ കൂട്ടുകെട്ട് രാജ്യമാകെ ഗുണ്ടായിസമാണ് നടത്തുന്നത്. പൊലീസ് നോക്കി നില്‍ക്കെ ഒരു പെണ്‍കുട്ടിയെ അടിക്കുന്നത് വീഡിയോയില്‍ കാണാം’, എന്നാണ് വീഡിയോ പങ്കുവെച്ച് പറയുന്നത്.

https://www.facebook.com/share/v/1FG9wTUfeN

വീഡിയോയില്‍ പെണ്‍കുട്ടിയെ റോഡിലൂടെ ഒരാള്‍ വലിച്ചുകൊണ്ടുവരുന്നത് കാണാം. ഇതിന് ശേഷം അയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയാണ്. ഇതിനിടെ മറ്റൊരാള്‍ യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതും കാണാം. ഇയാളുടെ കൈയില്‍ ഒരു കാവിക്കൊടി കാണാം. സംഭവം കണ്ട് പോലീസ് അവിടേയ്ക്ക് വരുന്നുണ്ടെങ്കിലും മര്‍ദ്ദിക്കുന്നവരെ തടയുന്നില്ല.

Share post:

Popular

More like this
Related

സിജെപി പ്രതിഷേധം : ഡൽഹിയിൽ കൂട്ടറസ്റ്റ്, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; പ്രതിഷേധക്കാരെ തടവിലിടാൻ സ്റ്റേഡിയങ്ങളെല്ലാം ഡിറ്റൻഷൻ സെന്ററുകളാക്കി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ...