Saturday, October 10, 2026

‘ജനാധിപത്യത്തിന് നേരെ മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തൽ’;തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിൽ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും പിണറായി വിജയൻ

Date:

ന്യൂഡൽഹി : ദില്ലിയിൽ ജനാധിപത്യത്തിന് നേരെ മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തൽ തുടരുകയാണെന്ന് മുൻ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പറഞ്ഞു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നതിനൊപ്പം പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെയും പിടികൂടുകയാണെന്നും തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുകയാണെന്നും പിണറായി വിജയൻ എക്സ് പോസ്റ്റിൽ കുറിച്ചു.

തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ഉത്തരവാദിത്തം ആവശ്യപ്പെടുന്നവരെ ഭരണകൂടത്തിന്റെ അടിച്ചമർത്തലിലൂടെ നിശ്ശബ്ദരാക്കാനാകില്ലെന്നും പിണറായി വ്യക്തമാക്കി.

ഭരണഘടനയും വോട്ടവകാശവും സംരക്ഷിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയം ഒരു അടിച്ചമർത്തലിനും തകർക്കാനാകില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുമുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇടത് പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ശ്രമത്തിൻ്റെ ഭാ​ഗമായി സിപി എം നേതാക്കളായ പിണറായി വിജയൻ, എംഎ ബേബി, കെ കെ ശൈലജ, പി കെ ശ്രീമതി , കെ എൻ ബാലഗോപാൽ , ജോൺ ബ്രിട്ടാസ് എം പി, പിരാജീവ് ഉൾപ്പെടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Share post:

Popular

More like this
Related

സിജെപി പ്രതിഷേധം : ഡൽഹിയിൽ കൂട്ടറസ്റ്റ്, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; പ്രതിഷേധക്കാരെ തടവിലിടാൻ സ്റ്റേഡിയങ്ങളെല്ലാം ഡിറ്റൻഷൻ സെന്ററുകളാക്കി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ...

സിഎംആര്‍എല്‍  – എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട്: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ വിജിലന്‍സ്

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി വിജിലന്‍സ്. ശനിയാല്ലയോ...