Saturday, October 10, 2026

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ; പ്രതിസന്ധിക്ക് ഉടൻ പരിഹാരമായേക്കില്ല

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടയിൽ ശനിയാഴ്ചയും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന അറിയിപ്പാണ് കെഎസ്ഇബി നൽകുന്നത്. 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്നാണ് അറിയിപ്പ്. ഉയര്‍ന്ന വൈദ്യുതി ആവശ്യകതയിലും കഴിഞ്ഞ രണ്ട് ദിവസം നിയന്ത്രണം വേണ്ടി വന്നിരുന്നില്ല. കഴിഞ്ഞ ദിവസത്തെ രാത്രികാല വൈദ്യുതി ആവശ്യകത 5348 മെഗാവാട്ട് ആയിരുന്നു. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 99.39 ദശലക്ഷം യൂണിറ്റും.

സെപ്റ്റംബറിലെ 18 ദിവസത്തിനിടെ മൂന്ന് രാത്രികളിലാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞതും പവര്‍ എക്‌സ്‌ചേഞ്ച് വഴി ലഭ്യത കൂടിയതുമാണ് ആശ്വാസമായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാന്‍ നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം മന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നാണ് അറിവ്.

Share post:

Popular

More like this
Related

സിജെപി പ്രതിഷേധം : ഡൽഹിയിൽ കൂട്ടറസ്റ്റ്, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; പ്രതിഷേധക്കാരെ തടവിലിടാൻ സ്റ്റേഡിയങ്ങളെല്ലാം ഡിറ്റൻഷൻ സെന്ററുകളാക്കി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ...

സിഎംആര്‍എല്‍  – എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട്: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ വിജിലന്‍സ്

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി വിജിലന്‍സ്. ശനിയാല്ലയോ...